രാജ്യത്ത് കോവിഡ് അതി രൂക്ഷമാകുന്ന എട്ടു സംസ്ഥാനങ്ങളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം: ‘ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്’ സമീപനം ശക്തമാക്കാന്‍ നിര്‍ദേശം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, March 7, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് അതി രൂക്ഷമാകുന്ന എട്ടു സംസ്ഥാനങ്ങളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്‌സിനേഷന്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ഇതിന് ‘ടെസ്റ്റ്-ട്രാക്ക്- ട്രീറ്റ്’എന്ന സമീപനം ശക്തമായി പിന്‍തുടരാന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് പരമാവധി ഡോസ് വാക്‌സിന്‍ നല്‍കാനാണ് നിര്‍ദേശം. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ എന്നിവര്‍ ആശയവിനിമയം നടത്തി.

×