Advertisment

കൊവിഡോ… സാമൂഹിക അകലമോ… പോ പുല്ലേ…! വെല്ലുവിളിച്ച് ജനം !

New Update

publive-image

Advertisment

എറണാകുളം: ഞങ്ങള്‍ക്കൊന്നും കൊവിഡ് വരത്തില്ല എന്ന അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും തലേക്കെട്ടും മടക്കിക്കുത്തിയ മുണ്ടുമായി പൊതുസ്ഥലങ്ങില്‍ മിറിച്ചുനടക്കുകയാണ് മലയാളികളിപ്പോഴും. കൊവിഡ് പരത്തിയ ഭീതി ആരിലും ഇപ്പോള്‍ കാണാനില്ല. ഇതെത്ര കണ്ടിരിയ്ക്കുന്നു എന്ന അഹംഭാവം.

ഇന്നലെ തലസ്ഥാനത്തെ ഒരു ജവുളിക്കടയിലേയ്ക്ക് ഡിസ്ക്കൗണ്ടില്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ഒക്കെ മറന്ന് ജനം ഇരച്ചുകയറിയപ്പോള്‍ അപകടം മണത്ത അധികാരികള്‍ കട പൂട്ടിച്ചത് വാര്‍ത്തയായി.

ആരോഗ്യവകുപ്പ് മന്ത്രി ഷൈലജടീച്ചറിന്റെ ഉപദേശങ്ങളോ മുന്നറിയിപ്പുകളോ ഒന്നും ജനങ്ങള്‍ വകവയ്ക്കുന്നില്ല. ടീച്ചര്‍ക്ക് ചൂരലുമായി ഇറങ്ങേണ്ടി വരുന്ന സാഹചര്യം ജനങ്ങള്‍ തന്നെ ഉണ്ടാക്കി കൊടുക്കും.

ആശുപത്രിയില്‍ ആയാലും റേഷന്‍ കടയിലായാലും ആളുകള്‍ പൊതുസ്ഥലങ്ങില്‍ കൂട്ടംകൂടിയേ നില്‍ക്കൂ. കൃത്യമായ അകലംപാലിയ്ക്കാനോ ശരിയായി മാസ്ക് ധരിയ്ക്കാനോ കാണിയ്ക്കുന്ന അലംഭാവം സമൂഹത്തിന് തന്നെ ഭീഷണിയാകുന്നു.

ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്കോ മന്ത്രി ഷൈലജ ടീച്ചര്‍ക്കോ ഓരോരുത്തരുടെയും പുറകെ നടന്ന് മാസ്ക് ധരിപ്പിയ്ക്കാനും സാമൂഹിക അകലം പാലിയ്ക്കുന്നുണ്ടോന്ന് നോക്കാനും സാധിയ്ക്കില്ലല്ലോ.

പൊതുവഴികളിലെല്ലാം കാറിത്തുപ്പുകയും മൂക്ക് പിഴിഞ്ഞ് കാണുന്നിടത്തൊക്കെ തേച്ച് വയ്ക്കുന്നതും നിര്‍ബാധം തുടരുകയാണ്. മാസ്ക് ഊരിമാറ്റി ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നതിന് ഒരു കുറ്റബോധവും ഇല്ലതന്നെ. മാസ്ക് താഴ്ത്തിയേ വര്‍ത്താനം പറയൂ എന്ന് പിടിവാശിയുള്ളവരും സര്‍വ്വസാധാരണം.

മുളന്തുരുത്തി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്ന് രാവിലെ ഉണ്ടായ തിരക്കില്‍ രോഗികള്‍ കൂട്ടമായി നില്‍ക്കുന്ന കാഴ്ച ഭീതിപ്പെടുത്തുന്നതായിരുന്നു. ടിക്കറ്റ് എടുക്കുന്നിടത്ത് ഉണ്ടായ തിരക്കില്‍ രോഗികള്‍ പ്രോട്ടോക്കോള്‍ ഒക്കെ മറന്നു.

ശനിയാഴ്ചകളിലെത്തുന്ന ഓര്‍ത്തോവിഭാഗത്തിലെ ഡോക്ടറെ കാണാന്‍ വേറെ തിരക്കും.

കൂട്ടംകൂടി നില്‍ക്കരുതെന്ന് ജനങ്ങളെ ഉപദേശിയ്ക്കാന്‍ ചെല്ലുന്ന ജീവനക്കാരുമായി വാക്കേറ്റം പതിവ് സംഭവവും.

പരസ്പരം കരുതലും അച്ചടക്കവും ഇല്ലാത്ത നൂറ്റിനാല്‍പതില്‍പരം കോടി ജനങ്ങളുള്ള ഇന്ത്യയിലെ മൂന്നരക്കോടിയോളം ജനം തിങ്ങിപ്പാര്‍ക്കുന്ന കേരളം സാക്ഷരതയില്‍ മുന്നിലാണെന്നും പ്രബുദ്ധരാണന്നും ഉള്ള പതിവ് ഡംഭ് പറച്ചിലല്ലാതെ പിന്നെ ഉള്ള വകതിരിവ് വട്ടപ്പൂജ്യവും ആണല്ലോ.

covid spread
Advertisment