New Update
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 5914 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 302815 ആയി.
Advertisment
ഇന്ന് 114 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5041 ആയി ഉയര്‍ന്നു. 6037 പേരാണ് പുതിയതായി തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 244675 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53099 പേര്‍ നിലവില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍ പുതിയതായി 1004 കൊവിഡ് പോസിറ്റീവ് കേസുകളും 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 110121 ആയും മരണസംഖ്യ 2324 ആയും വര്‍ധിച്ചു.