തമിഴ്‌നാട്ടില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 2865 പേര്‍ക്ക്; 33 മരണവും; ജില്ല വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 2865 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 67468 ആയി. 33 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 866 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Advertisment

ഇതില്‍ 665 മരണവും സംഭവിച്ചത് ചെന്നൈയിലാണ്. ഇന്ന് മാത്രം 23 മരണമാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1609 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 45814 ആയി ഉയര്‍ന്നു.

അതേസമയം, 2424 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 37763 ആയി. 28839 പേര്‍ ചികിത്സയിലാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലവിട്ടുള്ള യാത്രകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തില്ല. സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്രചെയ്യുന്നതിന് ഇ പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.

covid 19 tamil nadu corona covid Chennai
Advertisment