തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; രോഗബാധിതരുടെ എണ്ണം 98000 പിന്നിട്ടു; പുതിയതായി സ്ഥിരീകരിച്ചത് 4343 കേസുകളും 57 മരണവും

നാഷണല്‍ ഡസ്ക്
Thursday, July 2, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. പുതിയതായി 4343 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 98392 ആയി.

57 മരണമാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1321 ആയും വര്‍ധിച്ചു.

ചെന്നൈയില്‍ മാത്രം 2065 കൊവിഡ് കേസുകളും 35 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 62598 ആയും മരണസംഖ്യ 961 ആയും ഉയര്‍ന്നു.

3095 പേര്‍ ഇന്ന് തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തി നേടി. 56021 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 41050 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

×