കൊവിഡ് 19 : തന്‍റെ വീട് താത്കാലിക ചികിത്സാ കേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന്‍ കമല്‍ ഹാസന്‍

നാഷണല്‍ ഡസ്ക്
Wednesday, March 25, 2020

ചെന്നെെ: കൊവിഡ് 19 രാജ്യം മുഴുവന്‍ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ തന്‍റെ വീട് താത്കാലിക ചികിത്സാ കേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന്‍ കമല്‍ ഹാസന്‍. സംസ്ഥാന സര്‍ക്കാറിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിഷയത്തില്‍ വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദിവസ വേതനക്കാര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്ന് കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കൊറോണ ബാധിച്ച്‌ മധുരെെയില്‍ 54 കാരന്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്നാടും കടുത്ത ജാ​ഗ്രതയിലാണ്.

×