തമിഴ്‌നാട്ടില്‍ 3680 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 1.30 ലക്ഷം പിന്നിട്ടു

നാഷണല്‍ ഡസ്ക്
Friday, July 10, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ 3680 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 130261 ആയി. വെള്ളിയാഴ്ച 64 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1829 പേരാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 4163 പേര്‍ വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ രോഗമുക്തി നേടി. ഇതുവരെ 82324 പേര്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്. 46108 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×