കൊവിഡില്‍ വിറച്ച് തമിഴ്‌നാട്...24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1162 കേസുകള്‍; 11 മരണവും

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പുതുതായി 1162 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23495 ആയി. 11 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 187 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ചത്.

Advertisment

ഇന്ന് ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്. 141 പേരാണ് ചെന്നൈയില്‍ കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. പുതുതായി 967 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 15766 ആയി ഉയര്‍ന്നു.

അതേസമയം, ഇന്ന് 413 പേര്‍ തമിഴ്‌നാട്ടില്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 13170 ആയി. 10138 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment