Advertisment

കാസര്‍കോട് ജില്ലയില്‍ കോവിഡ് -19 വാക്സിനേഷന്‍ ആരംഭിച്ചു

New Update

publive-image

Advertisment

കാസര്‍കോഡ്: കാസര്‍കോട് ജില്ലയില്‍ കോവിഡ് -19 വാക്സിനേഷന്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നീലേശ്വരം താലൂക് ആശുപത്രി ശിശു രോഗ വിദഗ്ദന്‍ ഡോ. വി സുരേശന്‍ ആദ്യ ഡോസ് സ്വീകരിച്ചു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.വി രാംദാസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.ടി മനോജ്, കാഞ്ഞങ്ങാട് താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി എന്നിവരും വാക്സിനേഷന്‍ സ്വീകരിച്ചു.

വാക്‌സിനേഷന്‍ വേദന കുറവുള്ളതും, സുരക്ഷിതവുമാണെന്നും ജില്ലയില്‍ വാക്സിനെടുത്തത്തിന് ശേഷം ഇതുവരെയായായി ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ മറ്റു വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഇന്ന് വാക്സിനേഷന്‍ നടന്നു.

ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ഡോ. ആദര്‍ശ്, നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. സി.സുകു, മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് സൗമ്യ, ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡോ.അഭിഷേക് ചന്ദ്രന്‍, പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ രാജ് മോഹന്‍, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശാ പ്രവര്‍ത്തക ദിജി എന്നിവര്‍ ആദ്യ ഡോസുകള്‍ സ്വീകരിച്ചവരില്‍ പെടുന്നു.

kasaragod news
Advertisment