100 കോടി രൂപക്ക് വാക്‌സീൻ വാങ്ങി സൗജന്യമായി വിതരണം ചെയ്യും; കർണാടക കോൺ​ഗ്രസ്

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, May 15, 2021

ബാംഗ്ലൂര്‍: കോവിഡ് വാക്സിനേഷൻ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കർണാടക കോൺ​ഗ്രസ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വാക്സിൻ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തു.

വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് 100 കോടി രൂപയ്ക്ക് വാക്സിൻ വാങ്ങി ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും വ്യക്തമാക്കി.

വാക്സിൻ വാങ്ങുന്നതിനായി 10 കോടി രൂപ പാർട്ടി ഫണ്ടിൽ നിന്ന് എടുക്കാനാണ് തീരുമാനം. ബാക്കി 90 കോടി രൂപ എം.എൽ.എ, എം.എൽ.എസി ഫണ്ടിൽ നിന്ന് ലഭ്യമാക്കും.

ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞു.

×