എം ജി മോട്ടോർ ഇന്ത്യ തങ്ങളുടെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകും

നാഷണല്‍ ഡസ്ക്
Tuesday, May 11, 2021

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം ജി മോട്ടോർ ഇന്ത്യ തങ്ങളുടെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ വാക്സീൻ സൗജന്യമായി നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാലോളിലെ നിർമാണശാല, ഗുരുഗ്രാമിലെ കോർപറേറ്റ് ഓഫിസുകളിലെയും വിവിധ മേഖലാ ഓഫിസുകളിലെയുംജീവനക്കാരുടെ വാക്സീനേഷന് എം ജി മോട്ടോർ ഇന്ത്യ നടപടി തുടങ്ങിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശികതലത്തിലെ ആശുപത്രികളുമായി സഹകരിച്ചാണ് ജീവനക്കാർക്ക് എം ജി മോട്ടോർ ഇന്ത്യ  കോവിഡ് 19 വാക്സീൻ ലഭ്യമാക്കുന്നത്. സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താൽപര്യമുള്ള ജീവനക്കാർക്ക്, പ്രായഭേദമന്യെ വാക്സീൻ സ്വീകരിക്കാനുള്ള അവസരമാണു കമ്പനി ഒരുക്കിയിരിക്കുന്നത്.

സ്ഥിരം ജീവനക്കാർക്കു മാത്രമല്ല കമ്പനിയിലെ കരാർ ജീവനക്കാർക്കും
വാക്സീൻ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാനൂറിലേറെ ജീവനക്കാർക്ക് വാക്സീനേഷന്റെ ആദ്യ നാളിൽ തന്നെ വാക്സീൻ വിതരണം ചെയ്‍ത് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

×