നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
പൂനെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്കായിരിക്കുമെന്ന് സിഇഒ അദര്‍ പൂനവാല പറഞ്ഞു. ബാക്കി മാത്രമേ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്‌സിന്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭിക്കുമെന്നും സര്‍ക്കാരുകള്‍ ഇടപെട്ടായിരിക്കും ഇത് വാങ്ങുകയെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം.