ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന് സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്കുന്ന സൂചന. രണ്ടാംഘട്ടത്തിലായിരിക്കും പ്രധാനമന്ത്രി ഉള്‍പ്പടെയുളളവര്‍ വാക്സിന് സ്വീകരിക്കുക. എന്നാല്‍ ഇത് എപ്പോഴാണെന്ന് വ്യക്തമല്ല.
/sathyam/media/post_attachments/0aNQl9EaVKLh8HkJIlTr.jpg)
പാര്‍ശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതര്‍ അടക്കം വാക്സിന് സ്വീകരിക്കാത്തതെന്നും കോണ്‍ഗ്രസ് ഉള്‍പ്പടെയുളള ചില പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
കഴി​ഞ്ഞ ശനി​യാഴ്ചയാണ് രാജ്യത്ത് കൊവി​ഡ് വാക്സി​ന് വി​തരണം തുടങ്ങി​യത്. വീഡിയോ കോണ്‍​ഫറന്‍സ് വഴി പ്രധാനമന്ത്രിയാണ് വാക്സി​ന് വി​തരണത്തി​ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. ആദ്യഘട്ടത്തിലെ വിതരണത്തിനായി 1.65 കോടി വാക്സിന് ഡോസാണ് സമാഹരിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us