ദേശീയം

കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം ‘കാന്തിക ശക്തി’ ലഭിച്ചുവെന്ന് 70കാരന്‍

നാഷണല്‍ ഡസ്ക്
Saturday, June 12, 2021

കോവിഡ് വാക്സിന് ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുള്ളതാണ്. പനി, ശരീര വേദന തുടങ്ങിയവയൊക്കെയാണ് സാധാരണമായി കണ്ടു വരാറുള്ള പാര്‍ശ്വഫലങ്ങള്‍. എന്നാല്‍ കോവിഡ് വാക്സിന്‍ പാര്‍ശ്വഫലം സംബന്ധിച്ച്‌ വിചിത്രമായ അവകാശവാദം ഉന്നയിച്ചെത്തിയിരിക്കുകയാണ് ഒരു വയോധികന്‍.

മഹാരാഷ്ട്ര നാസിക്കില്‍ നിന്നുള്ള 70 കാരനായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന്‍ സ്വീകരിച്ച ശേഷം വിചിത്ര ‘പാര്‍ശ്വഫലം’ ഉണ്ടായതായി അവകാശപ്പെടുന്നത്. വാക്സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം തനിക്ക് കാന്തിക ശക്തിയുണ്ടായെന്നാണ് ഇയാള്‍ പറയുന്നത്.

മെറ്റല്‍ വസ്തുക്കള്‍ തന്‍റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നു എന്നാണ് മുതിര്‍ന്ന പൗരനായി അരവിന്ദ് അവകാശപ്പെടുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചത്. അതിനു ശേഷമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും ഇയാള്‍ പറയുന്നു. തന്‍റെ വാക്കുകള്‍ ന്യായീകരിക്കുന്നതിനായി ഒരു വീഡിയോയും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. നാണയങ്ങള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ എന്നിവ ശരീരത്തില്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഈ വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു.

×