New Update
/sathyam/media/post_attachments/XRASx9M97Po0MmJB8P4e.jpg)
റായ്പുര്‍: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഛത്തീസ്ഗഡിന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആദ്യഘട്ട വാക്സിൻ വിതരണത്തിനുള്ള പട്ടികയിൽ തന്നെ സംസ്ഥാനത്തെ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബഘേല്‍ ആവശ്യപ്പെട്ടു.
Advertisment
ആകെ ജനസംഖ്യയുടെ ഭൂരിഭാഗവും ഗോത്രവര്‍ഗ വിഭാഗക്കാര്‍ ആയതിനാല്‍ ഛത്തീസ്ഗഡിന് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണം. രോഗവ്യാപനവും മരണവും പിടിച്ചുനിർത്താൻ കോവിഡ് വാക്സിൻ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us