Advertisment

കൊവിഡിനെ പ്രതിരോധിക്കാന്‍ പശുവിന്റെ ചാണകവും മൂത്രവും ശരീരത്ത് പുരട്ടി ആളുകള്‍; ഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണമോ എന്ന് അഖിലേഷ് യാദവ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ആളുകള്‍ പശുവിന്റെ ചാണകവും മൂത്രവും ശരീരത്തു പുരട്ടുന്നതിനെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 'ഇതു കണ്ടിട്ട് പൊട്ടിച്ചിരിക്കണോ അതോ കരയണമോ' എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിരവധിപ്പേരാണ് ഗോശാലയിലെത്തി ശരീരം മുഴുവന്‍ ചാണകവും ഗോമൂത്രവും വാരിപ്പുരട്ടിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.

അഹമ്മദാബാദിലെ ശ്രീ സ്വാമിനാരായണ്‍ ഗുരുകുല്‍ വിശ്വവിദ്യാ എന്ന സ്കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഇങ്ങനെ ചെയ്യുന്നത് മറ്റു രോഗങ്ങള്‍ ബാധിക്കാന്‍ കാരണമായേക്കുമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Advertisment