Advertisment

രാമായണ സംശയങ്ങൾ; കർക്കിടക വിചാരം - സിപി കുട്ടനാടൻ എഴുതുന്നു

author-image
സത്യം ഡെസ്ക്
Updated On
New Update

കർക്കിടക വിചാരത്തിലെ എൻ്റെ രണ്ട് മുൻ ലേഖനങ്ങൾ വായിച്ച ബഹുമാനപ്പെട്ട വായനക്കാരിൽ ചിലർ ഉന്നയിച്ച സംശയങ്ങൾക്ക് എന്നാലാവും വിധം ഞാൻ മറുപടി തരാൻ ശ്രമിക്കാം. പലരും ചോദിക്കുന്നു ആരാണ് കാകുൽസ്ഥൻ, ആരാണ് ഇക്ഷാകു, ആരാണ് കൗശികൻ, ആരാണ് ഗാഥി നന്ദനൻ, ആരാണ് വിരിഞ്ചൻ, ആരാണ് പങ്തിസ്യന്ദനൻ ആരാണ് പങ്തികണ്ഠൻ, ശ്രീരാമസ്വാമിയുടെ വംശത്തെ  എന്തുകൊണ്ടാണ് രഘുവംശം എന്ന് പറയുന്നത്.. എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ ശ്രമിക്കലാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

Advertisment

publive-image

കാകുൽസ്ഥൻ എന്നത് ശ്രീരാമസ്വാമിയുടെ മുത്തച്ഛന്മാരിൽ ഒരാളാണ് അതേപോലെ ഇക്ഷാകുവും ഒരു മുത്തച്ഛനാണ്‌. എന്നാൽ രാമായണത്തിൽ ഈ പേര് ശ്രീരാമനെ വിളിക്കുന്നു. കാരണം അപ്പൂപ്പൻ്റെ പേരിലാണ് വംശം അറിയപ്പെടുന്നത്.

സ്ഥാനപ്പേര് എന്നൊക്കെ പറയില്ലേ. അതുപോലെ മുൻ തലമുറയിലെ പിതൃക്കളുടെ പേര് ചേർത്താണ് അനന്തര തലമുറകൾ അറിയപ്പെടുക. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ശ്രീരാമ സ്വാമിയുടെ വംശത്തെ രഘുവംശം എന്ന് പറയുന്നതിൻ്റെ കാരണവും ഇത് തന്നെ അദ്ദേഹത്തിൻ്റെ ഒരു മുത്തച്ഛനാണ്‌ രഘു. ഇനി ശ്രീരാമ സ്വാമിയുടെ മുൻ തലമുറകളെപ്പറ്റി നമുക്ക് നോക്കാം

71 ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം അങ്ങനെയുള്ള മന്വന്തരത്തിലെ നാഥനാണ് മനു. മനുവിൻ്റെ മകനാണ് ഇക്ഷാകു.

ഇക്ഷാകു മഹാരാജാവിൻ്റെ മകൻ കുക്ഷി.

കുക്ഷി മഹാരാജാവിൻ്റെ മകൻ വികുക്ഷി.

വികുക്ഷി മഹാരാജാവിൻ്റെ മകൻ ബാണൻ.

ബാണ മഹാരാജാവിൻ്റെ മകൻ അനരണ്യൻ.

അനരണ്യ മഹാരാജാവിൻ്റെ മകൻ പൃഥു.

പൃഥു മഹാരാജാവിൻ്റെ മകൻ ത്രിശങ്കു.

ത്രിശങ്കു മഹാരാജാവിൻ്റെ മകൻ ധുന്ധുമാരൻ.

ധുന്ധുമാര മഹാരാജാവിൻ്റെ മകൻ യുവനാശ്വൻ.

യുവനാശ്വ മഹാരാജാവിൻ്റെ മകൻ മാന്ധാതാവ്.

മാന്ധാതാ മഹാരാജാവിൻ്റെ മകൻ സുസന്ധി.

സുസന്ധി മഹാരാജാവിൻ്റെ മകൻ ധ്രുവസന്ധി.

ധ്രുവസന്ധി മഹാരാജാവിൻ്റെ മകൻ ഭരതൻ(1).

ഭരത മഹാരാജാവിൻ്റെ മകൻ അസിതൻ.

അസിത മഹാരാജാവിൻ്റെ മകൻ സഗരൻ.

സഗര മഹാരാജാവിൻ്റെ മകൻ അസമഞ്ജൻ.

അസമഞ്ജ മഹാരാജാവിൻ്റെ മകൻ അംശുമാൻ.

അംശുമാന മഹാരാജാവിൻ്റെ മകൻ ദിലീപൻ.

ദിലീപ മഹാരാജാവിൻ്റെ മകൻ ഭഗീരഥൻ.

ഭഗീരഥ മഹാരാജാവിൻ്റെ മകൻ കാകുത്സൻ.

കാകുത്സ മഹാരാജാവിൻ്റെ മകൻ രഘു.

രഘു മഹാരാജാവിൻ്റെ മകൻ കല്മഷപാദൻ.

കല്മഷപാദ മഹാരാജാവിൻ്റെ മകൻ ശംഖണൻ.

ശംഖണ മഹാരാജാവിൻ്റെ മകൻ സുദർശൻ.

സുദർശന മഹാരാജാവിൻ്റെ മകൻ അഗ്നിവർണൻ.

അഗ്നിവർണ മഹാരാജാവിൻ്റെ മകൻ ശീഘ്രകൻ.

ശീഘ്രക മഹാരാജാവിൻ്റെ മകൻ മരു.

മരു മഹാരാജാവിൻ്റെ മകൻ പ്രശുശ്രുകൻ.

പ്രശുശ്രുക മഹാരാജാവിൻ്റെ മകൻ അംബരീക്ഷൻ

അംബരീക്ഷ മഹാരാജാവിൻ്റെ മകൻ നഹുഷൻ

നഹുഷ മഹാരാജാവിൻ്റെ മകൻ നാഭാകൻ

നാഭാക മഹാരാജാവിൻ്റെ മകൻ യയാതി

യയാതി മഹാരാജാവിൻ്റെ മകൻ അജൻ

( മഹാരാജാ യയാതിയുടെ മറ്റൊരു മകനാണ് പുരു)

അജ മഹാരാജാവിൻ്റെ മകൻ ദശരഥൻ

ദശരഥ മഹാരാജാവിൻ്റെ മകൻ ശ്രീരാമസ്വാമി

ഇതാണ് ശ്രീരാമസ്വാമിയുടെ വംശ പരമ്പര. ഇവരുടെയോക്കെ പുരാണ കഥകൾ നിരവധിയുണ്ട്. എല്ലാം വളരെ കൗതുകവും താത്‌പര്യം ജനിപ്പിക്കുന്നതും പ്രാചീന ഭാരത ഭരണ രീതികളെ കാട്ടിത്തരുന്നതുമാണ്. ഇതെല്ലാമൊന്നും കിളിപ്പാട്ടിൽ നമുക്ക് കണ്ടെത്താനാവില്ല. ഇത്തരം കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ വാത്മീകി രാമായണം മനസ്സിലാക്കുകയെ ഉള്ളൂ മാർഗ്ഗം. പ്രാചീനമായ വാത്മീകി രാമായണത്തിൽ എല്ലാം വിശദമായി തന്നെ പ്രദിപാദിച്ചിട്ടുണ്ട്.

അടുത്തതായി കൗശികൻ ആരാണെന്ന് നമുക്ക് നോക്കാം, രണ്ടു കൗശികന്മാർ എൻ്റെ അറിവിൽ പുരാണങ്ങളിലുണ്ട്. അതിൽ രാമായണത്തിൽ എഴുത്തച്ഛൻ പ്രതിപാദിക്കുന്ന കൗശികൻ വിശ്വാമിത്ര മഹർഷി തന്നെയാണ്. ഗാഥി നന്ദനൻ എന്ന് വിളിക്കുന്നതും സാക്ഷാൽ വിശ്വാമിത്ര മഹാമുനിയെ തന്നെ. വിശ്വാമിത്ര മഹർഷി പൂർവാശ്രമത്തിൽ വിശ്വാമിത്ര മഹാരാജാവ് ആയിരുന്നു. അക്കഥയും വാത്മീകി രാമായണത്തിൽ വ്യക്തമായി പറയുന്നുണ്ട്.

വിരിഞ്ചൻ എന്നാൽ ബ്രഹ്‌മാവ്‌ ആണ്. പത്മാസനൻ, വേധാവ് എന്നൊക്കെയും രാമായണത്തിൽ ബ്രഹ്മാവിനെ വർണിച്ചു കാണാം. പങ്തിസ്യന്ദനൻ എന്നാൽ ദശരഥ മഹാരാജാവിനെ വർണിക്കുന്ന നാമമാണ്. അതെ പോലെ പങ്തികണ്ഠൻ എന്നത് രാവണനെ വിളിക്കുന്ന നാമവും. ഇത്തരം കാര്യങ്ങളൊക്കെ മനസിലാക്കിയിരുന്നാൽ രാമായണ കഥ മനസ്സിലാക്കുവാൻ എളുപ്പമായിരിക്കും. ശ്രദ്ധാപൂർവം രാമായണം വായിച്ചു മുക്തി നേടുവാൻ ഏവർക്കും ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ.

ജയ് ഭജ്‌രംഗ്‌ബലി

ramayanam
Advertisment