സ്‌കൂട്ടിയില്‍ വന്ന അച്ഛനെയും മകളെയും ഇടിച്ചുതെറിപ്പിച്ച് കാര്‍ കടന്നുപോയി; കാറിനെ പിന്തുടര്‍ന്നോടി അച്ഛന്‍; അപകടത്തില്‍ അച്ഛനും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

നാഷണല്‍ ഡസ്ക്
Friday, July 10, 2020

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹോഷംഗബാദില്‍ നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സ്‌കൂട്ടിയില്‍ വന്ന അച്ഛനെയും മകളെയും ഒരു കാര്‍ ഇടിച്ചുതെറിപ്പിച്ച് കടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍. അപകടത്തില്‍ നിസാര പരിക്കുകളോടെ പിതാവും മകളും രക്ഷപ്പെട്ടു.

അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ പിതാവ് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവറെ പിടികൂടാന്‍ കാറിന് പുറകെ ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം റോഡില്‍ തനിച്ചായ ഇയാളുടെ മകളെ നാട്ടുകാരാണ് ആശ്വസിപ്പിച്ചത്. വ്യാഴാഴ്ട ഉച്ചയ്ക്ക് 1.10-ഓടെയാണ് അപകടം നടന്നത്.

വീഡിയോ കാണാം…

×