Advertisment

കൊ​റോ​ണ വൈ​റ​സ്; ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം

New Update

കേ​പ് ടൗ​ണ്‍: കൊ​റോ​ണ വൈ​റ​സ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം.

Advertisment

publive-image

മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി 14 ദി​വ​സ​ത്തേ​ക്ക് ഹോം ​ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യാ​നാ​ണ് ക്രി​ക്ക​റ്റ് സൗ​ത്ത് ആ​ഫ്രി​ക്ക ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷു​ഐ​ബ് മ​ഞ്ച്ര​യു​ടെ നി​ര്‍​ദേ​ശം. നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ല്‍ പൊ​തു​യിടങ്ങളില്‍ പോകരുതെന്നും താരങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.

കോവിഡ് 19 വൈ​റ​സ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ-ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​രമ്പ​ര ബി​സി​സി​ഐ റ​ദ്ദാ​ക്കി​യി​രു​ന്നു. ആ​ദ്യ മ​ത്സ​രം മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ന​ട​ക്കാ​തി​രു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പ​രമ്പ​ര റ​ദ്ദാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ന് അ​തോ​ടെ ഒ​രു മ​ത്സ​രം പോ​ലും ക​ളി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

cricket nireekshanam
Advertisment