Advertisment

തോൽവി അറിയാതെ ലോകകപ്പ് സെമിയിലേക്ക് ഇന്ത്യ; അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ തകർത്തത് 160 റൺസിന്; ശ്രേയസ്‌ അയ്യർക്കും കെ എൽ രാഹുലിനും സെഞ്ചുറി

New Update
Hx

ബം​ഗളൂരു: തുടർച്ചയായി ഒമ്പതാം മത്സരവും ജയിച്ച് ഇന്ത്യ ലോകകപ്പ് സെമിയിൽ. അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ 160 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. സ്കോർ - ഇന്ത്യ 410/4.  നെതർലൻഡ്‌സ് 47.5 ഓവറിൽ 250/10. 

Advertisment

ശ്രേയസ്‌ അയ്യരും 128 (94) കെ എൽ രാഹുലും 102 (64) സെഞ്ചുറിയുമായി മത്സരത്തിൽ നിറഞ്ഞാടി. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്‌. ഈ ലോകകപ്പിൽ ശ്രേയസിന്റെ ആദ്യത്തെയും രാഹുലിന്റെ രണ്ടാമത്തെയും സെഞ്ചുറിയാണിത്.

ബുംറയും സിറാജും കുൽദീപും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴത്തി. മൂന്ന് ഓവർ എറിഞ്ഞ കോലിയും അഞ്ച് പന്തെറിഞ്ഞ രോഹിത് ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണർമാരായ രോഹിത്‌ ശർമ്മയും 61 (54) ശുഭ്‌മൻ ഗില്ലും 51 (34) മികച്ച തുടക്കം നൽകി. വിരാട്‌ കോലി സ്‌കോറിങ്‌ വേഗം കുറച്ചെങ്കിലും അർധസെഞ്ചുറി നേടി 51 (56). 

നെതർലൻഡ്‌സിനായി ബാസ് ഡി ലീഡ് രണ്ട് വിക്കറ്റെടുത്തപ്പോൾ വാൻ ഡെർ മെർവ്, വാൻ മീകെറെൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

Advertisment