Advertisment

മ​ണി​പ്പൂ​രി​ല്‍ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; രാ​ജീ​വ് സിം​ഗ് പു​തി​യ ഡി​ജിപി​

author-image
Gaana
New Update

ഇം​ഫാ​ല്‍: മണിപ്പൂരിൽ സം​ഘ​ര്‍​ഷം തു​ട​രു​ന്നതിനിടെ പൊ​ലീ​സ് ത​ല​പ്പ​ത്ത് വൻ അ​ഴി​ച്ചു​പ​ണി. നിലവിലെ ഡിജിപിയായ പി.​ദൗ​ഗ​ലി​നെയാണ് മാറ്റിയത്. പ​ക​രം സി​ആ​ര്‍​പി​എ​ഫ് ഐ​ജി രാ​ജീ​വ് സിം​ഗി​നെ പു​തി​യ ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അമിത് ഷായുടെ മ​ണി​പ്പൂ​ർ സ​ന്ദ​ര്‍​ശ​നത്തിന് പിന്നാലെയാണ് ന​ട​പ​ടി.

Advertisment

publive-image

ഒ​രു മാ​സ​ത്തി​ലേറെയായി മണിപ്പൂരിൽ പ്രക്ഷോഭം ആളിക്കത്തുകയാണ്. ക​ലാ​പം പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന് ക​ഴി​യാ​തി​രു​ന്ന​തി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ഇതിന് പിന്നാലെയാണ് അ​മി​ത് ഷാ ​ഉ​ന്ന​ത പൊ​ലീ​സ്, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യോ​ഗം ചേ​ർ​ന്ന​തും പോലീസ് മേധാവിയെ മാറ്റാൻ നിർദ്ദേശം നൽകിയതും.

അതേസമയം, കാ​ക്ചി​ങ് ജി​ല്ല​യി​ലെ സു​ഗ്നു​വി​ൽ കഴിഞ്ഞ രാത്രിയിലും ക​ലാ​പ​കാ​രി​ക​ളും സു​ര​ക്ഷ സേ​ന​യും ത​മ്മി​ൽ വെ​ടി​വെ​പ്പു​ണ്ടാ​യി. ഇം​ഫാ​ൽ ഈ​സ്റ്റ് മേ​ഖ​ല​യി​ലെ സ​ഗോ​ൽ​മാ​ങി​ലു​ണ്ടാ​യ ക​ലാ​പ​കാ​രി​ക​ളു​ടെ വെ​ടി​വെ​പ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇതിനിടെ, ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര​യും റോ​ഡ് അ​ട​ച്ചു​കെ​ട്ടി​ക്കൊ​ണ്ട് ത​ട​യ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സി​ങ് അ​ഭ്യ​ർ​ഥി​ച്ചു.

Advertisment