New Update
കണ്ണൂര്‍; ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിഡ്ജ് കമ്പനിയുടെ പേരില്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നൂറ് കോടിയുടെ തട്ടിപ്പ്. നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ ആയിരത്തിലധികം പേരെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.
Advertisment
/sathyam/media/post_attachments/FzJp4zMyecOkFVPFVtai.jpg)
ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ആയിരത്തലധികം പേരെ കബളിപ്പിച്ചത്. മലപ്പുറം മുതല്‍ കാസര്‍കോട് ജില്ലയിലുള്ളവരെയാണ് ഇവര്‍ കബളിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു.
മണി ചെയിന്‍ മാതൃകയിലുള്ള നിക്ഷേപത്തട്ടിപ്പാണിത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപമിറക്കുന്നവര്‍ക്ക് 20% ലാഭവിഹിതവും 100 യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ആളെ കണ്ടെത്തുന്നവര്‍ക്ക് 10% കമ്മിഷനും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോങ് റിഡ്ജ് ടെക്‌നോളജീസ് എന്ന കമ്പനിയുടെ പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us