Advertisment

കടങ്കഥ (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update
leela kuttayi poetry

നടക്കാത്ത സ്വപ്നങ്ങളെ ചേർത്ത് കെട്ടി

തോണി പണിയണം

പ്രതീക്ഷകളെ പങ്കായമാക്കി

യാത്ര

തുടരണം

ആഴക്കടലിൽ

തിമിംഗലത്തിൻ്റെ

വായിൽ പെടാതെ

 പവിഴപ്പുറ്റുകൾക്കിടയിലൂടെ ഊളിയിട്ട്

മുത്തുച്ചിപ്പികളെ

കോരിയെടുക്കണം

അടർന്നു വീണ

കിനാക്കളെ

ചിറകുകളാക്കി

അനന്തമായ ആകാശത്തേക്ക് പറന്നുയരണം

മേഘക്കൂട്ടിൽ ഒളിഞ്ഞിരിക്കാതെ പെയ്തിറങ്ങണം

അസ്തമയ സൂര്യന് കടങ്കഥകൾ ചൊല്ലി കൊടുക്കണം

കേട്ടിരിക്കാൻ നേരമില്ല 

ചിരി മാഞ്ഞ സന്ധ്യ

കണ്ണിലേക്ക് തുറിച്ച് നോക്കി

കൂട്ടിനാളില്ലാതെ

തനിച്ചായ കടങ്കഥ മനസ്സിനോട് മന്ത്രിച്ചു നമ്മളെന്നും

കടം കഥകൾ മാത്രം

Advertisment

-ലീല കുട്ടായി

Advertisment