ഓണപ്പുലരിതൻ തിരി തെളിയുകയായി
സമയമാം ശിഖരത്തിൽ
ഓണദളങ്ങൾ വിരിയുകയായി
ജന്മാന്തരം തേടി
ഓണമുത്തപ്പൻ വരികയായി.
(ഓണപ്പുലരിതൻ...)
മഞ്ഞറിയുന്നില്ല; മലരുകൾ മഴയറിയുന്നില്ല
മേട്ടിലും തൊടിയിലും അലയുകയായി
മലരുകൾ തേടി താഴ്വാരങ്ങൾ തേടുകയായി.
(ഓണപ്പുലരിതൻ...)
സൂര്യനെത്തും മുൻപേ പടിവാതിലിൽ
ഹംസധ്വനി മീട്ടും
പതിവ് പാരിജാതങ്ങളെത്തുന്ന നേരമായി
ഋതുശംഖൊലി ഉയരുകയായി
ഹൃദന്തമുണരും കുളിരിൻ കാലമായി
(ഓണപ്പുലരിതൻ...)
-സതീഷ് കളത്തിൽ