New Update
/sathyam/media/media_files/2026/01/22/mansoor-pallur-2026-01-22-19-42-27.jpg)
കാക്കനാട്: എട്ടാമത് കാക്കനാടൻ പുരസ്കാരത്തിന് സൗദി അറേബ്യയിൽ ദമ്മാമിൽ ജോലി ചെയ്യുന്ന മൻസൂർ പള്ളൂരിന്റെ ‘ചെമ്പൻ വെള്ളത്തിൽ മറഞ്ഞിറങ്ങിയ ശബ്ദങ്ങൾ’ എന്ന ചെറുകഥ തിരഞ്ഞെടുത്തു. മലയാള സാംസ്കാരിക വേദി സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രമാണ് കാക്കനാടിന്റെ പേരിലുള്ള അവാർഡ് ഏർപ്പെടുത്തിയത്.
Advertisment
ആനുകാലികങ്ങളിലെ അദ്ദേഹത്തിന്റെ കഥകളും ‘അറബിയുടെ അമ്മ’ എന്ന നോവലും വായനക്കാരുടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഉരു’, ‘മോണിക്ക ഒരു എ.ഐ. സ്റ്റോറി’ തുടങ്ങിയ കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് മൻസൂർ പള്ളൂർ.
സാമൂഹിക ബോധവും ഭാഷാസൗന്ദര്യവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സൃഷ്ടികൾ സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലാണ് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us