/sathyam/media/media_files/2026/03/02/62a220f8-a21e-454b-bda2-c7ab01ab94f5-2026-03-02-14-49-57.jpg)
തിരുവല്ല / കാസർഗോഡ്: യുവ കവിയും നോവലിസ്റ്റും നാടകകൃത്തുമായ് കാസർകോട് പട്ല സ്വദേശിയുമായ സാൻ മാവില രചിച്ച നാലാമത്തെ പുസ്തകവും മൂന്നാമത്തെ കവിതാസമാഹാരവുമായ 'മാർജാര സരസൻ' സാംസ്കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. തിരുവല്ല മാർത്തോമ്മ കോളേജ് ക്യാമ്പസിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന്റെയും യൂണിയൻ ഉദ്ഘാടനത്തിന്റെയും വേദിയിൽ വെച്ചായിരുന്നു പ്രകാശനച്ചടങ്ങ്.
/filters:format(webp)/sathyam/media/media_files/2026/03/02/sanmavila-2026-03-02-14-51-32.jpg)
രാജ്യാന്തര തലത്തിലുള്ള കലാകാരന്മാരുടെ പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമാണ് മാർജാര സരസൻ. പ്രശസ്ത അമേരിക്കൻ ചിത്രകാരൻ ലാറി സ്റ്റോഡാർഡാണ് പുസ്തകത്തിന്റെ കവർ ആർട്ട് നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ കനേഡിയൻ ചിത്രകാരി ഇൽഡിക്കോ ഇ ടൊറോക്ക് തയ്യാറാക്കിയ സാനിന്റെ മനോഹരമായ ഛായാചിത്രവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാള കവിതാലോകത്ത് വ്യത്യസ്തമായ ശൈലി കൊണ്ട് ശ്രദ്ധേയനായ സാൻ മാവിലയുടെ മുൻപത്തെ സമാഹാരങ്ങളും സാഹിത്യലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കാസർകോട് ജില്ലയിലെ പട്ല സ്വദേശിയായ സാൻ മാവില കവിതാ ലോകത്തേക്ക് ആദ്യ കാൽവെപ്പ് നടത്തിയത്കെ എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽപഠിക്കുന്ന കാലത്തായിരുന്നു . തുടർന്ന് ജി എച്ച് എസ് എസ് പട്ലയിലെ ഹൈസ്‌കൂൾ പഠനകാലത്ത് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചു.
'കയ്പ്പ്' എന്ന ആ കവിതാസമാഹാരം പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ ഡോ. വത്സൻ പീലിക്കോടാണ് അന്ന് പ്രകാശനം ചെയ്തത്. പിന്നീട് തൻബിഹുൽ ഇസ്ലാം എച്ച് എസ് എസ്സിലെ പാഠ്യാന്തരീക്ഷത്തിൽ വെച്ച് രണ്ടാമത്തെ പുസ്തകത്തിന് പിറവി കൊണ്ടു. 'തീ' എന്ന രണ്ടാമത്തെ കവിതാസമാഹാരം പ്രശസ്ത ചിന്തകനും അധ്യാപകനുമായ നാരായണൻ പേരിയ മാഷ് പ്രകാശനം നിർവഹിച്ചു.
ബ്രണ്ണൻ കോളേജിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായിരിക്കെയാണ് സാൻ മാവില തന്റെ മൂന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 'ലാസ്റ്റ് സ്റ്റോപ്പ്' എന്ന നോവൽ പ്രശസ്ത എഴുത്തുകാരൻ ഷിനി ലാലിന്റെ അവതാരികയോടെ പ്രശസ്ത നോവലിസ്റ്റ് ഡോ. ആർ രാജശ്രീ പ്രകാശനം നിർവഹിച്ചു.
തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ പഠനത്തിനിടെ നിരവധി നാടകങ്ങൾക്ക് അദ്ദേഹം രചന നിർവഹിക്കുകയുണ്ടായി. സാൻ മാവില രചിച്ച 'പുഞ്ചിരി വിപ്ലവം' എന്ന നാടകത്തിന് കണ്ണൂർ സർവ്വകലാശാല യുവജനോത്സവത്തിൽ തെരുവ് നാടക വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു. യുവജനോത്സവത്തിൽ തെരുവ് നാടക വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിലും സാൻ എഴുത്തിയ നാടകമുണ്ട്.
നിലവിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സി പി എ എസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ രണ്ടാം വർഷ സോഷ്യൽ സയൻസ് വിദ്യാർത്ഥിയാണ് സാൻ മാവില. ഇതിനൊപ്പം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്‌നോ) വിദൂരപഠനത്തിലൂടെ സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമാണ്.
/filters:format(webp)/sathyam/media/media_files/2026/03/02/pavithran-theekuni-2026-03-02-14-53-22.jpg)
സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും എം ജി സർവകലാശാല പ്രതിനിധികളും 'മാർജാര സരസൻ' പുസ്തക പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
പട്ലയിലെ എഴുത്തുകാരൻ അസ്‌ലം മാവിലയുടെയും സബീത പള്ളിക്കാലിൻ്റെയും മകനാണ് സാൻ മാവില. സബാഹ്, സമീഹ്, റൈഹാൻ എന്നിവർ സഹോദരങ്ങൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us