New Update
/sathyam/media/media_files/2026/02/25/pazhayidam-poem-2026-02-25-18-51-44.jpg)
പഴമതന്‍ പേരിനാല്‍ പെരുമയെഴും
പഴയിടമൊരു കൊച്ചുഗ്രാമം..
മലയോരങ്ങളെ തഴുകിയൊഴുകിവരും
മണിമലയാറിന്‍ തീരഗ്രാമം..
Advertisment
നാടിനഭിമാനമാകുവാനായിന്നു..
വക്കടര്‍ന്ന മണ്‍കലംപോലൊരു പാലവും..
ആശ്രയിക്കുന്നവര്‍ക്കെന്നുമനുഗ്രഹമേകി-
ടുന്നത്യുന്നതന്റെ ദേവസന്നിധിയും
അറിവിന്‍ ആദ്യാക്ഷരംകുറിക്കുമീ
വിദ്യാലയവും.. നിനവും നിറങ്ങളും..
ഓര്‍മ്മകളായ് പൂത്തുലഞ്ഞുനില്‍ക്കും
മമബാല്യകാലം..
മധുരസ്മരണകള്‍ നിറമേകിനില്‍ക്കുമെൻ മനസ്സില്‍..
ഞാന്‍ നിന്നെയും ചേര്‍ത്തിടട്ടെ,
പഴമചൊരിയുന്ന പഴയിടം ഗ്രാമമേ.. നീയിനി
പുതിയിടമായി മാറട്ടെയെന്നാശംസിക്കുന്നു..!
-മണിക്കുട്ടന്‍ പഴയിടം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us