മാതൃരോദനം (കവിത)

New Update
shini dineshan poem

മാതാവിൻ... വിരൽതുമ്പിലെ...
മിഥ്യയാണെ പ്പോഴുമച്ചൻ...
പേറ്റുനോവാറ്റിയ ഗർഭപാത്രത്തിലെ
പൊള്ളുന്ന സത്യമാണമ്മ..
എൻ ഹൃദയസ്പന്ദനത്തിലഗാധമായ്..
അന്നെൻ ഉൾത്തടത്തിലെവിടെയോ... ത്രസിച്ചിരുന്നു...

Advertisment

അതിനുള്ളിലെൻ ജീവന്റെ ജീവനായ്..
ഒരു കുഞ്ഞു സൂര്യനുദിച്ചിരുന്നു...
എൻ പ്രാണരോധന മറിയാതൊരിക്കലാ 
ജീവാംശമടർന്നകന്ന നേരം...
ഗർഭപാത്രം വിട്ടൊഴിഞ്ഞൊരെൻ... പ്രതിച്ഛായയേ നിർവൃതിയോടെ ഞാൻ നോക്കിനിന്നു.....
കാലമാം മാരുതൻ വെൺമേനിയവളുടെ 
യൗവന ശകലങ്ങൾ തഴുകി നിന്നു
തമസ് തിങ്ങിയോരീ പുറം പോക്കിലെ
കാമ പുഴുക്കൾ തൻ കണ്ണിലെ തീഷ്ണതക്കിപ്പുറം...
കാവലാളാവാൻ... എനിക്കാവതില്ല...

കാത്തിടുന്നിപ്പോഴും... മകളെ നിനക്കായി
കണ്ണുനീർ ഒപ്പുവാൻ... ആത്മാവിൻ സ്പർശവും...

നോവാറ്റുവാനെൻ ശുഷ്‌കിച്ച നെഞ്ചിലൊരിറ്റുറവയും..
എൻ മടിത്തട്ടിലെ നിലവറക്കുള്ളിലെ ചൂടും ചുവപ്പും..
അന്തരംഗത്തിലെ പ്രാണനും ശ്വാസവും
നൽകി ഞാൻ കാത്തിടാം... മകളെ വരൂ നീ...

എൻ പ്രാണൻ അടരുന്ന നോവിലും...
കാത്തിരിക്കുന്നു ഞാൻ എന്നും നിനക്കായി..
നിനക്കായി...
കാത്തിരിക്കുന്നു... മകളേ...

-ഷിനി ദിനേശൻ കരിമണ്ണൂർ

Advertisment