Advertisment

‘നമ്മുടെ സര്‍വകലാശാലകള്‍ ഇടയ്ക്ക് വിദ്യാര്‍ത്ഥികളെ മറക്കുന്നു’; സ്പീക്കര്‍

ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താല്‍പര്യമറിച്ചിട്ടുണ്ടെന്നാണ് വിവരം.

New Update
an shamseer

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്വകാര്യ സര്‍വകലാശാലകള്‍ വരണം. ഇത്തരം യൂണിവേഴ്‌സിറ്റികളുടെ വരവോടെ നിലവിലെ സര്‍വകലാശാലകള്‍ തകരില്ല. നമ്മുടെ സര്‍വകലാശാലകള്‍ ചില ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെ മറക്കുന്നു. യൂണിവേഴ്‌സിറ്റികള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരം ഉണ്ടാകണം. പുതിയ കോഴ്‌സുകള്‍ പഠിക്കാന്‍ ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നും സ്പീക്കര്‍.

അതേസമയം ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താല്‍പര്യമറിച്ചിട്ടുണ്ടെന്നാണ് വിവരം. 20 പ്രമുഖ സ്വകാര്യ സര്‍വകലാശാലകളാണ് കേരളത്തില്‍ ക്യാംപസ് ആരംഭിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അമൃത, ജെയിന്‍, മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി, അസിം പ്രേംജി, ക്രൈസ്റ്റ് എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ ഇതിലുള്‍പ്പെടുന്നു.

an shamseer
Advertisment