/sathyam/media/media_files/47hszUM91plfA5yMsE25.jpg)
രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് വിവാദ പ്രസ്താവനയുമായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ മഹന്ത് ബല്‍മുകുന്ദ്. എല്ലാ നോണ്‍ വെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ റോഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് എംഎല്‍എ മഹന്ത് ബല്‍മുകുന്ദിന്റെ പരാമര്‍ശം. ഹവാമഹലില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ബല്‍മുകുന്ദ് ആചാര്യ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിളിച്ച ബല്‍മുകുന്ദ് തെരുവില്‍ നോണ്‍ വെജ് ഭക്ഷണം വില്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
വൈകുന്നേരത്തോടെ എല്ലാ തെരുവുകളും വൃത്തിയാക്കണം. നോണ്‍ വെജ് ഭക്ഷണം വില്‍ക്കുന്ന എല്ലാ വണ്ടികളും നീക്കം ചെയ്യാനും അദ്ദേഹം ഉദ്യോഗസ്ഥനോട് ഉത്തരവിട്ടു. ഉദ്യോഗസ്ഥനെ പരസ്യമായി വിളിച്ചുവരുത്തിയ എംഎല്‍എ 'നമുക്ക് റോഡില്‍ നോണ്‍ വെജ് പരസ്യമായി വില്‍ക്കാമോ? അതെ അല്ലെങ്കില്‍ ഇല്ല എന്ന് പറയുക' എന്നും ഇയാള്‍ ആവശ്യപ്പെട്ടു. നോണ്‍ വെജ് ഭക്ഷണശാല ഒഴിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് വൈകുന്നേരത്തിനകം തനിക് നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഞായറാഴ്ച പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലത്തില്‍ തലസ്ഥാനമായ ജയ്പൂരിലെ ഹവാമഹല്‍ നിയമസഭാ സീറ്റില്‍ നിന്ന് 600 വോട്ടുകള്‍ക്കാണ് ബല്‍മുകുന്ദ് ആചാര്യ വിജയിച്ചത്. കോണ്‍ഗ്രസിലെ ആര്‍ ആര്‍ തിവാരിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബല്‍മുകുന്ദ് ആചാര്യയുടെ വീഡിയോ വൈറലായതിന് പിന്നാലെ മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രം?ഗത്തെത്തി. 'ഇത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ല. ഒരാള്‍ക്ക് നോണ്‍ വെജ് ഫുഡ് സ്റ്റാള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പിന്നെ എങ്ങനെ തടയാനാകും?'-അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്തെ മുഖ്യമന്ത്രി ആരെന്ന ചോദ്യമാണ് ഉയരുന്നത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച പാര്‍ലമെന്റ് അംഗം ദിയാ കുമാരി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള (രാജസ്ഥാനിലെ കോട്ട-ബുണ്ടി മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്) എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) പങ്കുവെച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിജെപി 17 സീറ്റുകളില്‍ വിജയിക്കുകയും 98 സീറ്റുകളില്‍ ലീഡ് ചെയ്യുകയുമാണ്. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ ഇതിനകം തന്നെ ബിജെപി നേടിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us