Advertisment

അമേരിക്കയിലേക്ക് വിമാനം കയറിയ ശേഷം ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട ജഗൻമോഹൻ റെഡ്ഡിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ നായിഡു. കൈയിലുള്ളത് മോഡിയുടെ പിന്തുണയും കേന്ദ്രഭരണവും കേന്ദ്രഏജൻസികളും. അഴിമതിക്കേസിൽ രണ്ടുമാസം ജയിലിൽ ഇട്ടതിന് ജഗനോട് പ്രതികാരം തീർക്കാൻ നായിഡു. ആന്ധ്ര കാണാനിരിക്കുന്നത് പ്രതികാര രാഷ്ട്രീയത്തിന്റെ നാളുകൾ.

തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ ജഗൻ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട 371 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്.

New Update
chandra babu naidu jagan mohan.jpg

ഹൈദരാബാദ്: ജഗൻ യുഗത്തിന് അന്ത്യം കുറിച്ച് ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്കുദേശം പാർട്ടി  (ടി.ഡി.പി) അധികാരത്തിലെത്തിയതോടെ, കടുത്ത രാഷ്ട്രീയ തിരിച്ചടിക്കാണ് അവിടെ അരങ്ങൊരുങ്ങുന്നത്. ആകെയുള്ള 175 സീറ്റുകളിൽ 163 സീറ്റുകളും എൻഡിഎ സഖ്യം നേടി. ഇതിൽ 134 സീറ്റുകളിൽ ടിഡിപിയും 21 സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേനയും എട്ടിടത്ത് ബിജെപിയും വിജയിച്ചു. വൈഎസ്ആർസിപി 12 സീറ്റുകളിൽ ഒതുങ്ങിപ്പോയി. 2019ൽ 151 സീറ്റുകൾ നേടിയാണ് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് നേടാനായത്.

Advertisment

തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി) അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസിൽ ജഗൻ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട 371 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്.  അർദ്ധരാത്രി നന്ത്യാലിലെ ഒരു ഹാളിൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ ആന്ധ്രാപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) വിഭാഗം നായിഡുവിന് അറസ്റ്റ് വാറൻഡ് നൽകിയെങ്കിലും ടി.ഡി.പി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് അറസ്റ്റ് ചെയ്യാൻ സാദ്ധിച്ചില്ല. തന്റെ പേരിൽ തെളിവില്ലെന്നും ഉണ്ടെങ്കിൽ അത് കാണിക്കാനും നായി‌‌ഡു വെല്ലുവിളിച്ചതോടെ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമായി. പിറ്റേന്ന് രാവിലെ നായിഡു കഴിഞ്ഞിരുന്ന കാരവാനിൽ നിന്ന് സി.ഐ.ഡി ഉദ്യോഗസ്ഥൻ ധനുജ്ഞയുഡുവിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമ സാദ്ധ്യത കണക്കിലെടുത്ത് ടി.ഡി.പിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിന്റെ സംപ്രേഷണം സർക്കാർ തടഞ്ഞിരുന്നു.

2014-2019 കാലത്ത് മുഖ്യമന്ത്രിയായിരിക്കെ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന് രൂപീകരിച്ച സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനിൽ 371 കോടിയുടെ അഴിമതിയാണ് നടത്തിയതെന്നും ഇതിന്റെ മുഖ്യ ആസൂത്രകൻ നായിഡുവാണെന്നുമാണ് കേസ്. സി.ഐ.ഡിയാണ് കേസ് അന്വേഷിച്ചത്. 2021ലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. നായിഡുവിനെതിരെ അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളും ചുമത്തി.  അറസ്റ്റിനു പിന്നാലെ ലോകത്തെ ഒരു ശക്തിക്കും തന്നെ ജനസേവനത്തിൽ നിന്ന് തടയാനാവില്ലെന്ന് ചന്ദ്രശേഖര റാവുവിന്റെ എക്‌സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് വന്നിരുന്നു. 45 വർഷമായി തെലുങ്ക് ജനതയെ നിസ്വാർത്ഥമായി സേവിക്കുന്നു. ജനതാത്‌പര്യങ്ങൾ സംരക്ഷിക്കാൻ ജീവൻ ത്യജിക്കാൻ പോലും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.  

 

യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് ആന്ധ്ര സർക്കാർ അനുവദിച്ചത് 371 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളായ സിയമെൻസും ഡിസൈൻ ടെകും ചേർന്ന് 90 ശതമാനം മുതൽമുടക്കും. 10 ശതമാനം സർക്കാൻ ഗ്രാന്റ് അനുവദിക്കും. സർക്കാരുമായുണ്ടാക്കിയ കരാറിൽ കമ്പനികൾ എത്ര തുക നൽകുന്നു എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 371 കോടിയിൽ ചെറിയ തുക മാത്രമാണ് സർക്കാർ നൽകിയത്. ബാക്കി തുകയ്ക്ക് കണക്കില്ല. വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ച് ഷെൽ കമ്പനികൾ വഴി തുക വകമാറ്റി. നായിഡു ഇതിലെ പ്രധാന ആസൂത്രകനാണ്. നായിഡുവിന്റെ മകൻ നാരാ ലോകേഷും കസ്റ്റഡിയിലായിരുന്നു. സംഘർഷം കണക്കിലെടുത്ത് പല നേതാക്കളെയും വീട്ടുതടങ്കലിലാക്കി. അതിനിടെ, ചന്ദ്രബാബു നായിഡുവിനെ കാണാൻ പുറപ്പെട്ട നടനും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാണിനെ പൊലീസ് തടഞ്ഞു. തുടർന്ന് വൻ സംഘർഷമുണ്ടായി. പവൻ കല്യാൺ റോഡിൽ കിടന്ന് പ്രതിഷേധിച്ചു.  മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി ലണ്ടനിലേക്ക് പോയ സമയത്തായിരുന്നു അറസ്റ്റ്.

2മാസത്തോളം നായിഡുവിന് ജയിലിൽ കഴിയേണ്ടി വന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അദ്ദേഹം തിരഞ്ഞെടുപ്പിൽ കിംഗ് മേക്കറായി മാറി.  ബി.ജെ.പി, ജനസേന എന്നിവയുമായി എൻ.ഡി.എ സഖ്യത്തിൽ വീണ്ടും ചേർന്നു. കേന്ദ്രസർക്കാർ രൂപീകരണം തന്നെ നായിഡുവിന്റെ പിന്തുണയിൽ ആണ്. അതിനാൽ ഇ.ഡി അടക്കം കേന്ദ്രഏജൻസികളെ ഉപയോഗിച്ച് ജഗൻ മോഹൻ റെഡ്ഡിയെ വേട്ടയാടുമെന്ന് ഉറപ്പാണ്. ജഗനെതിരേ നിരവധി ആരോപണങ്ങളും പരാതികളും നിലവിലുണ്ട്. അതിനാൽ കടുത്ത തിരിച്ചടിക്കാണ് ആന്ധ്രാ രാഷ്ട്രീയം സാക്ഷിയാവാൻ ഒരുങ്ങുന്നത്.

chandra babu naidu JAGAN MOHAN REDDY
Advertisment