Advertisment

ലോക്സഭ തിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമതീരുമാനം

ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും.

New Update
ldf candidatee.jpg

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ  സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെ 27 ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.

Advertisment

ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും. പൊന്നാനിയില്‍ കെ ടി ജലില്‍ മത്സരിക്കണമെന്നാണ് സിപിഎമ്മിന്റെ താല്‍പര്യം. വി വസീഫ് , വിപി സാനു എന്നീ പേരുകളും സംസ്ഥാനനേതൃത്വത്തിന് മുന്നിലുണ്ട്. മലപ്പുറത്ത് വി പി സാനു, അഫ്‌സല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. ചാലക്കുടിയില്‍ സി രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എറണാകുളത്ത് യേശുദാസ് പറപ്പള്ളി, കെവി തോമസിന്റെ മകള്‍ രേഖാ തോമസ് എന്നീ പേരുകള്‍ പരിഗണനയില്‍ ആണ്. 

 

ldf
Advertisment