തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ കിരിടമാണ് സമര്‍പ്പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 32 പവന്‍ തൂക്കം വരുന്നതാണ് ഈ സ്വര്‍ണ കിരീടം.
കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീന്‍. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്. വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 ഓടെ ദുര്‍ഗ്ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തില്‍ നിന്നും വാങ്ങിയിരുന്നു. ദുര്‍ഗ്ഗ സ്റ്റാലിന്‍ നേരത്തെ പലതവണ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട്.