സുരേഷ് ​ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം; തൃശ്ശൂരിൽ ഫ്ലക്സ് വിവാദവും, അനുവാദത്തോടെയല്ലെന്ന് കുടുംബം

സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്‌ലക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.

New Update
innocent suresh gopi flex.jpg

തൃശൂര്‍: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്‌ലക്‌സ് വിവാദത്തില്‍. സുരേഷ് ഗോപിയുടെ ഫ്‌ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം ചേര്‍ത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്‌ലക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മകന്‍ സോണറ്റ് വ്യക്തമാക്കി.

Advertisment
suresh gopi
Advertisment