New Update
/sathyam/media/media_files/EZlGJanYEWEe1uIZVKYV.jpg)
കാസര്‍കോട്: നവകേരള സദസ്സിന്റെ ഭാ?ഗമായി കാഞ്ഞങ്ങാട് സ്ഥാപിച്ച കമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ പതിച്ച ഭാഗം കീറിയ നിലയില്‍. കാഞ്ഞങ്ങാട്ടെ വേദിയായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡിന്റെ തുടക്കത്തില്‍ സ്ഥാപിച്ച കമാനത്തിലെ ഫോട്ടയാണ് കീറിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
Advertisment
പി. സ്മാരക മന്ദിരത്തിന് സമീപത്തെ കമാനത്തിലും സമാനരീതിയില്‍ നാശം വരുത്തിയിട്ടുണ്ട്. പൊലീസ്, നഗരസഭാധ്യക്ഷ കെ വി സുജാത, സിപിഐഎം നേതാക്കള്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
നവംബര്‍ 18നാണ് നവ കേരള സദസിന് തുടക്കമായത്. കാസര്‍കോട് വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് സദസിന് തുടക്കമായി. 36 ദിവസം നീളുന്ന യാത്രയാണ് 140 മണ്ഡലങ്ങളിലൂടെ മന്ത്രിമാര്‍ നടത്തുന്നത്. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us