Advertisment

കെ രാധാകൃഷ്ണന്റെ രാജി ഉടന്‍; ഒഴിവിലേക്ക് മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു മന്ത്രിയായേക്കും

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കേളുവിന്റെ അനുകൂല ഘടകങ്ങള്‍

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
kelu radhakrishnan.jpg

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും. നാളെത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്ക്കുന്ന സമയത്തില്‍ അന്തിമ തീരുമാനം. കെ രാധാകൃഷ്ണന്‍ രാജിവെക്കുന്ന ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു മന്ത്രിയായേക്കും.

കെ രാധാകൃഷ്ണന്റെ രാജിയോടെ മന്ത്രിസഭാ പുന:സംഘടന ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭാ പുന:സംഘടന എന്നുവേണമെന്നും നാളെത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമാകും. പുന:സംഘടന നിയമസഭാ സമ്മേളനത്തിന് മുന്‍പ് നടക്കാനാണ് സാധ്യത. ഈമാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കേളുവിന്റെ അനുകൂല ഘടകങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എല്‍ എമാര്‍ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവെന്നതും കേളുവിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള ആരെയും ഇതുവരെ സി പി ഐ എം. മന്ത്രിയാക്കിയിട്ടില്ല. സി പി ഐ എം വര്‍ഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡന്റാണ് കേളു. വയനാടിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതും കേളുവിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തെ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചാല്‍ മാത്രമേ മറ്റുളളവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കൂ എന്നാണ റിപ്പോര്‍ട്ടുകള്‍.

cpim
Advertisment