Advertisment

ഓർമ്മകളുടെ കോർട്ടിലൊരു സ്മാഷ്

കലാലയ ജീവിതത്തിൽ മികച്ച വോളിബോൾ താരമായിരുന്നു കെസി, കാലിക്കറ്റ് സർവകലാശാലയുടെ  മിന്നും താരമായിരുന്നു

New Update
ball cxhazhikkadan.jpg

ആലപ്പുഴ : മാരാരിക്കുളം ഉദയ കുമാർ മെമ്മോറിയൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ കെസി വേണുഗോപാലിന്റെ ഉള്ളിൽ ഒരുപിടി സ്മാഷുകളുടെ ഓർമകൾ ഓടിയെത്തിയിട്ടുണ്ടാവും...കലാലയ ജീവിതത്തിൽ മികച്ച വോളിബോൾ താരമായിരുന്നു കെസി, കാലിക്കറ്റ് സർവകലാശാലയുടെ  മിന്നും താരമായിരുന്നു... തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മാരാരിക്കുളത്ത് ജില്ലാതല വോളിബോൾ ടൂർണമെന്റ് നടക്കുന്ന വിവരം കെസി അറിയുന്നത്, ഉടൻ തന്നെ കെസി വോളിബോൾ കോർട്ട് ലക്ഷ്യമാക്കി എത്തുകയായിരുന്നു...

താരങ്ങൾക്കൊപ്പം സെർവ് ചെയ്തും ഫിംഗർ ചെയ്തും കെസി തന്റെ ഓർമ്മകൾ പുതുക്കി...രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകൾക്ക് ഇടയിൽ തളരാതെ  ഓടാനുള്ള പ്രചോദനം പണ്ട് കായിക താരം ആയിരുന്നപ്പോൾ നേടിയെടുത്തതാണ് കെസി... അവസാന നിമിഷം വരെ വിജയത്തിനായി കൈ മെയ് മറന്ന് കളിച്ചിരുന്ന ആ പഴയ വോളിബോൾ താരത്തിന്റെ അതേ വീറും വാശിയോടുമാണ് കെസി ആലപ്പുഴയുടെ കോർട്ടിയിൽ കളം നിറയുന്നത്...അവസാന സ്മാഷിൽ കേരളത്തിലെ തരിയും കെടുത്തുമെന്നാണ് പ്രവർത്തകരുടെ ആത്മവിശ്വാസം.

alappuzha-bypass-road
Advertisment