Advertisment

ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാന്‍ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കി; നരേന്ദ്രമോദി

സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇത് ചെയ്തതെന്നും മോദി വിമര്‍ശിച്ചു.

New Update
indira gandhi modi.jpg

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാന്‍ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കിയെന്ന് മോദി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് പഴയ നിയമം റദ്ദാക്കിയതെന്നും രാജ്യത്തിന് മുന്നില്‍ ആദ്യമായാണ് താനീക്കാര്യം വെളിപ്പെടുത്തുന്നതെന്നും മോദി വിശദമാക്കി.

സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇത് ചെയ്തതെന്നും മോദി വിമര്‍ശിച്ചു. ജീവിതത്തിലും ജീവിതം കഴിഞ്ഞാലും കോണ്‍ഗ്രസ് കൊള്ളയടിക്കല്‍ തുടരുമെന്നാണ് ജനം പറയുന്നതെന്നും മോദി പറഞ്ഞു.

rajiv gandhi
Advertisment