Advertisment

കൊല്ലത്ത് ബൂത്തില്‍ എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു

കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ജി കൃഷ്ണകുമാര്‍ പറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേന്ദ്രത്തില്‍ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാകുക.

New Update
krisss.jpg

കൊല്ലം അഞ്ചല്‍ നെട്ടയം 124,125 ബൂത്തില്‍ എത്തിയ ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. ബൂത്ത് സന്ദര്‍ശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാര്‍ ബൂത്തിന് വെളിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ഏറെനേരം പൊലീസുമായി തര്‍ക്കമുണ്ടായത്.

കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ജി കൃഷ്ണകുമാര്‍ പറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേന്ദ്രത്തില്‍ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാകുക. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന് അറിയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടാകുമ്പോള്‍ എന്തുകൊണ്ട് ആ ഭരണത്തിന്റെ ഭാഗമാകുന്ന എംപിയെ തെരഞ്ഞെടുത്തുകൂടാ എന്ന് ജനങ്ങള്‍ ചിന്തിക്കും. അതുകൊണ്ട് കേരളത്തില്‍ അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

krishnakumar response
Advertisment