New Update
/sathyam/media/media_files/QGorlh87nfhgwSIjR4e6.jpg)
വിജയവാഡയിൽ "മേമന്ത സിദ്ധം" ബസ് യാത്രയ്ക്കിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയ്ക്ക് നേരെ കല്ലേറ്. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി സഞ്ചരിച്ച ബസിൽ ആക്രമിക്കപ്പെടുന്നത്.
Advertisment
അദ്ദേഹത്തിൻ്റെ ഇടത് പുരികത്തിന് കല്ല് തട്ടി പരിക്കേൽക്കുകയും അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച എംഎൽഎ വെള്ളാമ്പള്ളിയുടെ ഇടതുകണ്ണിനും പരിക്കേറ്റു. ഉടൻതന്നെ ആവശ്യമായ വൈദ്യസഹായം നൽകിയ ശേഷം അദ്ദേഹം യാത്ര തുടരുകയായിരുന്നു. ഇതോടെ വിജയവാഡയിൽ ടിഡിപി വിഭാഗങ്ങൾ ആക്രമണത്തിനിരയാണെന്ന് വൈഎസ്ആർസിപി നേതാക്കൾ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us