ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടഭീഷണിയിലാണെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്ത്.
സുരേഷ് ഗോപിയുടെ പ്രസ്താവന സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമാണെന്നും, അന്യായമായി കേരളത്തിന്റെ പക്ഷം പിടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ടിഎന്‍സിസി പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ ആരോപിച്ചു.
സുരേഷ് ഗോപി കേരളത്തിന്റെ മാത്രം മന്ത്രിയാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.