Advertisment

ഖത്തറില്‍ ഗാര്‍ഹിക സാധനങ്ങള്‍ക്കൊപ്പം മയക്ക്മരുന്ന് കടത്താന്‍ ശ്രമം ; ചരക്കുകപ്പലില്‍ നിന്നും പിടിച്ചെടുത്തത് 3.8 കിലോ ഹാഷിഷ്‌

New Update

ദോഹ : ഖത്തറില്‍  ഗാർഹിക സാധനങ്ങൾക്കൊപ്പം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി. അൽ റുവൈസ് തുറമുഖത്ത് ഇറക്കിയ ചരക്കിനൊപ്പമാണ് 3.8 കിലോ ഹഷീഷ് കണ്ടെത്തിയത്. തടികൊണ്ടുള്ള ഫോട്ടോ ഫ്രെയിം, കണ്ണാടി തുടങ്ങിയ ഗാർഹിക വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.

Advertisment

publive-image

ഏഷ്യൻ രാജ്യത്ത് നിന്നാണ് കണ്ടെയ്‌നർ എത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ ഇറക്കുമതി ചെയ്യരുതെന്ന് കസ്റ്റംസ് ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. യാത്രക്കാരന്റെ ശരീര ഭാഷ തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

qatar qatar latest
Advertisment