സ്വർണക്കടത്ത് കേസിൽ ജനം ടി വിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ എൻ ഐ എയും കസ്റ്റംസും ചോദ്യം ചെയ്യാനൊരുങ്ങുന്നു. വിവാദത്തിൽ കുടുങ്ങിയതിൽ മാനേജ്മെൻ്റിന് അതൃപ്തി; നമ്പ്യാർ പുറത്തേക്കെന്ന് സൂചന

author-image
Berlin Mathew
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാൻ എൻ ഐ എയും കസ്റ്റംസും. ജനം ടി വി ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററായ അനിൽ നമ്പ്യാരെയാണ് എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നോട്ടീസ് നൽകിയാകും വിളിപ്പിക്കുക.

കസ്റ്റംസ് ആകും ആദ്യം ഇയാളെ ചോദ്യം ചെയ്യുക. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാൻ വാക്കാൽ നിർദ്ദേശം നല്‍കിയതായാണ് വിവരം. കേസില്‍ കസ്റ്റംസ് സമൻസും ഉടൻ നൽകും.

ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേദിവസം ഉച്ചയ്‌ക്ക് സ്വപ്ന സുരേഷും അനിൽ നമ്പ്യാരും ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്‌. സ്വപ്നയും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

അതേ സമയം ജനം ടി വിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനെ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യുന്നത് ആർ എസ് എസ് നേതൃത്വത്തെയും ബിജെപി നേതൃത്വത്തെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒന്നിലധികം തവണ ചോദ്യം ചെയ്യൽ തുടർന്നാൽ ഇദ്ദേഹത്തെ ചാനലിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രമുഖ മാധ്യമപ്രവർത്തകനായ ജി കെ സുരേഷ് ബാബുവാണ് ജനം ടി വി ചീഫ്‌ എഡിറ്റർ.

Advertisment