Advertisment

ദമ്മാമിലെ ആദ്യത്തെ സിനിമാ തിയേറ്റർ ഉദ്ഘാടനം ചെയ്തു,ദമാം വെസ്റ്റ് അവന്യൂ മാളിലാണ് വോക്‌സ് തിയേറ്റർ പ്രവർത്തനം തുടങ്ങിയത്.

New Update

ദമ്മാം: ദമ്മാമിലെ ആദ്യത്തെ സിനിമാ തിയേറ്റർ ഉദ്ഘാടനം ചെയ്തതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. ദമാം വെസ്റ്റ് അവന്യൂ മാളിലാണ് വോക്‌സ് തിയേറ്റർ പ്രവർത്തനം തുടങ്ങിയത്.

Advertisment

publive-image

രാജ്യത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ നാലു കമ്പനികൾക്കാണ് ലൈസൻസുകൾ അനുവദിച്ചിട്ടുള്ളത്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ കമ്പനിയും ലോകത്തെ ഏറ്റവും വലിയ നാലാമത്തെ തിയേറ്റർ ഗ്രൂപ്പുമായ സിനോപോളിസിന് ആണ് ഏറ്റവും ഒടുവിൽ ലൈസൻസ് അനുവദിച്ചത്.

സൗദിയിലെ ആറു നഗരങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ ആകെ 63 സ്‌ക്രീനുകൾ തുറക്കു ന്നതിനാണ് സിനോപോളിസിന് പദ്ധതി. ആദ്യ മൾട്ടിപ്ലക്‌സ് തിയേറ്റർ ഈ വർഷാവ സാനത്തോടെ ദമാം ലുലു മാളിൽ സിനോപോളിസ് തുറക്കും. അടുത്ത കൊല്ലം നാലു മൾട്ടിപ്ലക്‌സുകളും 2021 ൽ ഒരു മൾട്ടിപ്ലക്‌സും സിനോപോളിസ് സൗദിയിൽ തുറക്കും

Advertisment