07
Sunday August 2022
ദാസനും വിജയനും

ഇന്ത്യയിലാദ്യമായി ഒരു ആദിവാസി വനിത പ്രഥമ പൗരയായ ദിവസം തന്നെ ഗോത്രവർഗ വനിതയായ നഞ്ചിയമ്മക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഗായികക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോൾ രാജ്യത്ത് നന്മകൾ ഇനിയും അവസാനിക്കുന്നില്ലെന്ന് വ്യക്തമാണ്, നഞ്ചിയമ്മയെന്ന ഗായികയുടെ ‘മുതലാളിയായ’ സംവിധായകൻ സച്ചി ‘ഈഗോ’ എന്ന വികാരത്തെ സിനിമയിലൂടെ ബ്രാഹ്‌മാണ്ഡമായി അവതരിപ്പിച്ചപ്പോൾ സച്ചിക്ക് സംഭവിച്ചതെന്ത് ? – ദാസനും വിജയനും

ദാസനും വിജയനും
Saturday, July 23, 2022

കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ ..

വിമേനാത്തെ പാക്കിലമോ
കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ ..

പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ ..

നമ്മുടെ സ്വന്തം അട്ടപ്പാടിയുടെ നഞ്ചിയമ്മ ദേശീയ അവാർഡ് അവരുടെ മുതലാളി സച്ചിക്ക് സമർപ്പിച്ചപ്പോൾ മനസ്സ് വല്ലാതെ കലങ്ങി .

ഇന്ത്യയിലാദ്യമായി ഒരു ആദിവാസി വനിത പ്രഥമ പൗരയായ ദിവസം തന്നെ ഗോത്രവർഗ വനിതയായ നഞ്ചിയമ്മക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഗായികക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോൾ നന്മകൾ ഇനിയും അവസാനിക്കുന്നില്ലെന്ന ബോധം ഓരോരോ ഇന്ത്യക്കാരനിലും ആത്മവിശ്വാസം  വളർത്തുകയാണ്.

അയ്യപ്പനും കോശിയും എന്ന സിനിമ മലയാളത്തിന്റെ മറ്റൊരു പൊൻതൂവൽ ആക്കിക്കൊണ്ട് കൊടുങ്ങലൂരിന്റെ സ്വന്തം സച്ചി നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ഒട്ടേറെ നിഗൂഢതകൾ ബാക്കിയാണ് .

കേരളം കണ്ട ഏറ്റവും നല്ല സിനിമയെയും ഏറ്റവും നല്ല സംവിധായകനെയും  അയ്യപ്പനും കോശിയിലൂടെ നമുക്ക് ലഭിച്ചപ്പോൾ നമുക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത ഒരു അതുല്യ പ്രതിഭയെ ആയിരുന്നു .

അദ്ദേഹം എന്തിന് വടക്കാഞ്ചേരി പോലത്തെ ഒരു സാധാരണ സ്ഥലത്തെ സാധാരണ ആശുപത്രിയിൽ ചികിത്സക്ക് പോയി എന്നത് ഇന്നും ദുരൂഹത നിലനിൽക്കുന്നു . ആരാണ് അദ്ദേഹത്തെ വടക്കാഞ്ചേരിയിലേക്ക് പോകാൻ  നിർബന്ധിച്ചത് ? എന്തായിരുന്നു അയാളുടെ ദുരുദ്ദേശം ?

ഇവിടെയാണ് സച്ചിയുടെ ജീവിതത്തിലെ ട്വിസ്റ്റുകൾ ആരംഭിക്കുന്നത് . 2007 ൽ ചോക്ലേറ്റിൽ തുടങ്ങിയ സിനിമാ  ജീവിതം രാമലീല എന്ന സിനിമയിൽ എത്തിയപ്പോൾ താനറിയാതെ ശത്രുക്കളെ സ്വന്തം ജീവിതത്തിലേക്ക് മാടി വിളിക്കുകയായിരുന്നു സച്ചി  .

രാമലീല എന്ന സിനിമ ഇറങ്ങാതിരിക്കുവാനായി മലയാളത്തിലെ കൊച്ചി ലോബി പലതരത്തിലുള്ള അഭ്യാസങ്ങളും ഇറക്കിനോക്കിയിരുന്നു . അതിന്റെ ഭാഗമായി പലതരം അറസ്റ്റുകളും വിവാദങ്ങളും കേരളജനത കണ്ടു .

അതിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു . എന്തുകൊണ്ട് രാമലീല എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവർ ഒന്നുകൂടി ആ സിനിമ ഇന്റനെറ്റിൽ കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും .

ആരാണ് രാമലീലയിലെ യഥാർത്ഥ വില്ലൻ . സഖാവ് രാഘവൻ എന്ന തൊഴിലാളി നേതാവിനെ പിന്നിൽ നിന്നും കുത്തുന്ന അമ്പാടി മോഹനൻ എന്ന കഥാപാത്രത്തിൽ ശരിക്കും ആരെയാണ് സച്ചി ഉദ്ദേശിച്ചിരുന്നത് . അവിടെയാണ് യഥാർത്ഥ ശത്രുവിനെ സച്ചിക്ക് സമ്മാനമായി ലഭിച്ചത് .

സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടയിൽ കൊച്ചിയിലെ സിനിമ മാഫിയ  യഥാർത്ഥ വില്ലനെ തിരിച്ചറിയുകയും ആ സിനിമ ഇറങ്ങാതിരിക്കുവാൻ പതിനെട്ടടവും പയറ്റുകയും ചെയ്‌തിരുന്നു . അതിന്റെ ഭാഗമായാണ് കേരളത്തിലെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിവാദം  കേരളം കണ്ടുകൊണ്ടിരിക്കുന്നത് .

രാമലീലയുടെ വൻ വിജയത്തിനുശേഷം ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സിനിമയുടെ കഥ എഴുതുമ്പോൾ ചെറിയ ഒരു ഈഗോ എത്രത്തോളം ചിലരുടെ ജീവിതത്തെ മാറ്റി മറിക്കും എന്നത് മലയാളിക്ക് മനസിലാക്കിത്തന്നു .

അതുകഴിഞ്ഞുണ്ടാക്കിയ ‘അയ്യപ്പനും കോശിയും’ സംവിധാനം ചെയുമ്പോഴും ‘ഈഗോ’ എന്ന മുൻ ആശയത്തെ സച്ചി കൈവിട്ടിരുന്നില്ല . മുൻ പട്ടാളക്കാരനും സാധാരണ ഒരു പോലീസുകാരനും തമ്മിൽ ഉണ്ടാകുന്ന ‘ഈഗോ’ കൊണ്ടെത്തിച്ചത് നാം ചിന്തിക്കുന്നതിനുമപ്പുറമായിരുന്നു .

രണ്ടുപേരുടെ ‘ഈഗോ’യിൽ പെട്ടുപോകുന്ന കുടുംബങ്ങളും പോലീസുകാരും നാട്ടുകാരും എല്ലാം ചേർന്ന് സിനിമയെ  ബ്രഹ്മാണ്ഡമാക്കി മാറ്റുകയായിരുന്നു . അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്റെ ഭാര്യ ഒരു മാവോയിസ്റ്റ് ഗ്രൂപ്പിലെ മെമ്പർ ആയിരുന്നുവെങ്കിലും മാവോയിസ്റ്റ് എന്ന പ്രസ്ഥാനത്തിന് അത് വലിയ ഒരു ഇമേജ് കേരളത്തിൽ ഉണ്ടാക്കി കൊടുത്തു .

കേരളത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി എന്തൊക്കെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായാലും അതിനെ മറയ്ക്കുവാൻ ഉപയോഗിച്ചിരുന്ന പുകമറയായിരുന്നു മാവോയിസ്റ്റ് വേട്ടകൾ .

എന്തൊക്കെ എവിടെയൊക്കെ സംഭവിച്ചാലും ഏതെങ്കിലും ഒരാളെ വെടിവെച്ചുകൊണ്ട് മാവോയിസ്റ്റ് വേട്ട എന്നപേരിൽ ജനങ്ങളിൽ എത്തിച്ചിരുന്ന ഭരണകൂടങ്ങൾക്ക് ഒരു വെല്ലുവിളിയായിരുന്നു സച്ചി ആ സിനിമയിലൂടെ പുറത്തുകൊണ്ടുവന്നത് .

അയ്യപ്പനും കോശിയും എന്ന സിനിമ നടക്കുമ്പോൾ സച്ചി വല്ലാതെ വേദനകൾ കടിച്ചമർത്തിയിരുന്നു . ഡിസ്‌കിന്റെ തേയ്‌മാനം കൊണ്ടായിരുന്നു അത്  എന്നാണ് അറിയുവാൻ കഴിഞ്ഞത് . വക്കീലന്മാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പലരും ഉപദേശങ്ങൾ നൽകിയെങ്കിലും സച്ചിയുടെ ഈഗോ അതിനൊന്നും കാര്യമായ ഗൗരവം കൊടുത്തില്ല .

കൊടുങ്ങല്ലൂരിലെ അദ്ദേഹത്തിനെ അടുത്തറിയുന്ന പ്രമുഖ വക്കീൽ ബാബുവും
മലയാളത്തിന്റെ മഹാനടന്മാരായ മമ്മുട്ടിയും ലാലും , സച്ചിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ പൃഥ്വിയും ഒക്കെ അദ്ദേഹത്തിനോട് നല്ല ആശുപത്രികൾ പറഞ്ഞുകൊടുത്തു .

അതൊന്നും ചെവിക്കൊള്ളാതെ എങ്ങാണ്ടെന്നോ വന്നുകയറിയ ഒരു പുതിയ കൂട്ടുകാരന്റെ വാക്കുകൾ അദ്ദേഹം ചെവിക്കൊള്ളുകയായിരുന്നു .

വടക്കാഞ്ചേരിയും പരിസരങ്ങളും ആയുർവേദ ചികിത്സകൾക്കും ഉഴിച്ചിലുകൾക്കും കഥകളിക്കും ഒക്കെ കുഴപ്പമില്ലാത്ത ഒരു പ്രദേശമാണെങ്കിലും തണ്ടെല്ലിന് ഓപ്പറേഷൻ ചെയ്യുവാനുള്ള സെറ്റപ്പൊന്നും വടക്കാഞ്ചേരിയോ വടക്കഞ്ചേരിയോ കൈവരിച്ചിട്ടില്ലത്രെ  .

അവിടത്തെ ഒരു സാധാരണ ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ അനസ്തഷ്യയുടെ പിഴവിൽ സച്ചിക്ക് ഹൃദയാഘാതം നേരിടേണ്ടിവന്നുവെന്നാണ് ആരോപണം  .

വളരെ പെട്ടെന്ന് ആംബുലൻസിൽ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ഓക്സിജൻ ഇല്ലായിരുന്നു എന്ന ഒറ്റകാരണത്താലാണ് സച്ചിക്ക് മരണത്തെ നേരിടേണ്ടി വന്നത് . ഓക്സിജൻ സൗകര്യമില്ലാത്ത ആംബുലൻസ് അവിടെ എത്തിച്ചത് എങ്ങനെ സംഭവിച്ചു  എന്നതാണ്  കുഴക്കുന്ന ചോദ്യമായി നിലനിൽക്കുന്നത് .

‘നമ്പർ വൺ’ എന്ന സിനിമ കേരളത്തിൽ തയാറാകുമ്പോൾ ‘നമ്പർ 2’ എന്ന പേരിൽ ഒരു ത്രില്ലർ സിനിമയുടെ കഥയും തിരക്കഥയും തയാറാക്കുന്ന തിരക്കിലായിരുന്നു സച്ചി . ആ സിനിമയുടെ തയാറെടുപ്പിനിടയിൽ ആയിരുന്നു വടക്കാഞ്ചേരിയിലെ ചികിത്സ .

കേരളത്തിലെ ഇന്നത്തെ സ്വർണ്ണക്കടത്തും കൊച്ചിയിലെ മയക്കുമരുന്ന് ശ്രുംഖലയും ബെംഗളൂരു ലോബിയുടെ ഇടപെടലുകളും എല്ലാം ആധാരമാക്കി ഒരു വനിതയെ മുഖ്യ വില്ലത്തിയാക്കി ഒരുക്കുവാൻ പ്ലാൻ ചെയ്ത സിനിമ പുറം ലോകം കാണാതിരിക്കുവാൻ വേണ്ടിയാണോ ഇങ്ങനെയൊരു കൊടുംകൃത്യം ആരെങ്കിലും ചെയ്‌തത്‌ എന്നത് സംശയിച്ചാൽ അതിൽ അത്ഭുതങ്ങൾ ഒന്നുമില്ല .

കേരളം ഒന്നടങ്കം വിവാദമാകുന്ന രീതിയിൽ ചിന്തിക്കാത്ത പലരും വില്ലനായി വരുന്ന ആ സിനിമയുടെ വിവരങ്ങൾ പലർക്കും അറിയാമായിരുന്നു .

എന്തായാലും ഈയിടെ പല മുഖ്യധാരാ മാധ്യമങ്ങളും സച്ചിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണം എന്നപേരിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു .

കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ സച്ചിയുടെ മരണത്തിൽ ദുരൂഹത തോന്നാതില്ല . മലയാള സിനിമയിലെയും മാധ്യമപ്രവർത്തകരിലെയും സാംസ്കാരികനായകരിലെയും നന്മയുള്ളവർ മുന്നിട്ടിറങ്ങിയാൽ ഈ കേസ് അന്വേഷിക്കാതെ നിവർത്തിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം .

അന്നും ഇന്നും എന്നും ഒരേ നിലപാടുമായി ദാസനും
അന്വേഷണത്തിനായി അപേക്ഷിച്ചുകൊണ്ട് വിജയനും

More News

തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.

ഫ്‌ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്‍-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്‌സര്‍ പട്ടേല്‍-9, ആവേശ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]

പട്‌ന: എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്‌നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.

കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക്‌ സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട്‌ ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.  മേപ്പയൂർ സ്വദേശി ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്‍റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ്‌ വിതരണം ബഹ്‌റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ്‌ വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]

തൊടുപുഴ: ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബായ്). മരുമക്കൾ: ഗ്യാരി ജെയിംസ്, ചക്കാലപ്പാടത്ത് (മുംബൈ), ബെനോ ജെയിംസ്, മുട്ടത്ത് (കാഞ്ഞിരപ്പിള്ളി), നിഷ വടക്കേവീട്ടിൽ (മൈസൂർ).

തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35( ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.

error: Content is protected !!