Advertisment

സ്പോൺസർ ചെയ്യാൻ അംബാനിമാരില്ലാതെ, കോടികൾ ഒഴുക്കിയുള്ള സംഘാടനമില്ലാതെ, സഹായിക്കാൻ ഭരണമോ ഭരണകൂടങ്ങളോ ഇല്ലാതെ, നടന്നു നീങ്ങുന്ന രാഹുലിനൊപ്പം ജനം ആർത്തിരമ്പുന്നു; രാജ്യത്ത് ഏറ്റവുമധികം ആൾക്കൂട്ടം കണ്ട യാത്രയെന്ന റെക്കോർഡിലേയ്ക്ക് കുതിക്കാനൊരുങ്ങി ഭാരത് ജോഡോ ! ' രാഹുലാ നീ തനിച്ചല്ല .. മിത്രനെപ്പോലെ നീ .... ഈ വസുന്ധര ' എന്ന അനിൽ പനച്ചൂരാന്റെ വാക്കുകൾ കേരളം ഏറ്റെടുക്കുകയാണോ ? ഇത് പുതിയൊരു രാഹുൽ ഗാന്ധിയുടെ ഉദയം കൂടിയായി മാറുകയാണോ ? - ദാസനും വിജയനും

New Update

'രാഹുലാ നീ തനിച്ചല്ല .. രാഹുലാ നീ തനിച്ചല്ല .. മിത്രനെപ്പോലെ നീ എത്തുന്നതും കാത്ത് നിന്നെ വിളിക്കുന്നു ഈ വസുന്ധര ...'

രാഹുലിനുവേണ്ടി കരഞ്ഞു പാടിയ അനിൽ പനച്ചൂരാൻ എന്ന ഒരു നല്ല കോൺഗ്രസ്സ് മനസ്സിനുടമ ഇല്ലാതെ പോയ ഒരുഗ്രൻ യാത്രയിൽ കേരളജനത പനച്ചൂരാന്റെ ആ വാക്കുകളെ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തിരിക്കുകയാണോ  ?

Advertisment

publive-image

ദേശീയ അന്തർദേശീയ മാധ്യമങ്ങളും , ട്വിറ്റർ ഫേസ്‌ബുക്ക് യൂറ്റിയൂബ് ഇത്യാദി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും കേരളത്തിലെ നിക്ഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ചാനലുകാരും കൂലി എഴുത്തുകാരും ഓൺലൈൻ മാധ്യമ തീവ്രവാദികളും എത്രത്തോളം മറച്ചുപിടിക്കുവാൻ ശ്രമിച്ചിട്ടും കേരളത്തിലെ പ്രബുദ്ധരായ ജനത രണ്ടു കൈകളും നീട്ടി സ്വീകരിച്ച ഒരു യാത്ര ഇന്നിപ്പോൾ തൃശൂർ പൂര നഗരിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് .

ഒഴുക്കുവാൻ പണമില്ല , പണം വീശിയെറിയുവാൻ അംബാനിമാരില്ല , സഹായിക്കുവാൻ ഭരണമില്ല ഭരണകൂടങ്ങളില്ല , ഏതു സമയവും ചോദ്യങ്ങൾ ചോദിക്കുവാൻ തയാറായി കൂലിപ്പട്ടാളമായ ഇ ഡി എന്ന ഡെമോക്ലസിന്റെ വാളുകൾ തലക്ക് മുകളിൽ , സംഘാടക പാടവമില്ലാതെ ശക്തമല്ലാത്ത സംഘടന, പരസ്‌പരം കൊത്തിക്കീറുവാൻ കാത്തുനിൽക്കുന്ന നേതാക്കന്മാർ , സമയമില്ലാത്ത അണികൾ അനുഭാവികൾ എന്നിട്ടും ഒരു യാത്രയെ ഇത്രമാത്രം ജനകീയമാക്കുവാൻ ജനങ്ങൾ കാണിക്കുന്ന വ്യഗ്രത, റോഡുവക്കുകളിൽ കാത്തുനിൽക്കുന്ന കുടുംബങ്ങൾ , യാത്ര ബസുകളിൽ നിന്നും തലകൾ പുറത്തിട്ട് അഭിവാദ്യം ചെയുന്ന പെൺകുട്ടികൾ , ഏറെ പിന്നിലാണെങ്കിലും യാത്രക്കൊപ്പം നടക്കുന്ന അമ്മമാർ അമ്മൂമ്മമാർ , സിന്ദാബാദ് വിളിക്കുന്ന കുരുന്നു ഹൃദയങ്ങൾ , ഇതൊന്നും കേരളത്തിലെ മാധ്യമ സുഹൃത്തുക്കൾ കാണാതെ പോകരുത് .

publive-image

കോടിക്കണക്കിന് രൂപയൊഴുക്കി ഉണ്ടാക്കുന്ന പാർട്ടി സമ്മേളനങ്ങളും , കൂലിക്ക് ആളെ വെച്ചുണ്ടാക്കുന്ന പ്രസംഗ വേദികളും കണ്ടു ശീലിച്ച നമ്മുടെ ചാനലുകാർക്കും മീഡിയ പിആർ കളിക്കാർക്കും ഈ യാത്രയെ കണ്ണിൽ പിടിക്കില്ല .


പക്ഷെ സാധാരണക്കാരന് ഈ യാത്ര അവരുടെ ജീവിതത്തിലെ ഒരു മഹാനുഭാവമാക്കി മാറ്റുവാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചു എന്നത് നഗ്നസത്യമാണ് .


അധികമാരും സഹായത്തിനില്ലാതെ റോഡിലൂടെ നടക്കുന്ന ഈ യാത്രയിൽ ഓടിക്കൂടുന്ന സാധാരണ പ്രവർത്തകന്മാരും കോൺഗ്രസ്സ് അനുകൂലികളും സ്വയമേവ വാളണ്ടിയർമാരായിക്കൊണ്ട് യാത്രയെ പഴുതുകളടച്ച് ക്രോഡീകരിക്കുമ്പോൾ കോൺഗ്രസ്സ് എന്ന ഒരു ദേശീയ സംഘടനയുടെ തിരിച്ചുവരവിനെയാണ് നാം കാണുന്നത് .

ഇത്രയും ജനങ്ങൾ മനസ്സുകൊണ്ട് ആ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നത് ഓർക്കുമ്പോൾ അണികളിൽ സന്തോഷമില്ലാതെയില്ല . 'ജനം ഏറ്റെടുത്തു' എന്ന വാക്കുകൾ നാമേറെ നാളുകളായി കേൾക്കുന്നുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ ജനം ഏറ്റെടുത്ത ഒരു പ്രയാണമാണ് ഇന്ത്യ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് .

publive-image

'എന്റെ പ്രതീക്ഷയാണ് അയാൾ ' 'ഞങ്ങളുടെ പ്രതീക്ഷയാണ് അയാളിൽ' എന്ന് ഓരോരോ ഇന്ത്യക്കാരനും പറയുന്ന അവസ്ഥയിലേക്ക് രാഹുൽ എത്തിയിരിക്കുന്നു . രാഹുൽ ഏറെ മാറിയിരിക്കുന്നു .


അലക്കിത്തേച്ച ഖദർ ധാരികളെ മാറ്റിനിർത്തി അഴുക്കു പുരണ്ടവനെയും വർക്ക്ഷോപ്പിലെ കരിഓയിലിൽ കുളിച്ചവനെയും മാറോട് ചേർത്തുനിർത്തുമ്പോൾ എതിരാളികൾ കൊട്ടിഘോഷിക്കുന്ന ടി ഷർട്ടിൽ അഴുക്കു പുരളുന്നുണ്ടോ എന്നദ്ദേഹം ശ്രദ്ധിക്കുന്നില്ല .


ഒരു കിലോമീറ്ററോളം ഓടിയെത്തിയ അമ്മൂമ്മക്ക് ദാഹജലം പകർന്നു കൊടുക്കുമ്പോൾ മറ്റുള്ള പിആർ കമ്പനിക്കാർ വരെ ഞെട്ടിപോകുന്നു . അമ്മമാർ ചേർത്തുനിർത്തി കണ്ണീരു പൊഴിക്കുമ്പോൾ ചാനലുകാർ ഗവർണ്ണർ മുഖ്യമന്ത്രി ചക്കളത്തി പോരിനെ മുഖ്യവാർത്തയാക്കുന്നു .

കേരളത്തിലെ ഒട്ടുമിക്ക ചാനലുകാർക്കും ഓൺലൈൻ പത്രക്കാർക്കും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സിനും അത്യാവശ്യം നല്ലതുപോലെ പണം എറിഞ്ഞുകൊണ്ട് സർക്കാരുകൾ ഈ പ്രയാണത്തെ മുക്കികൊല്ലുവാൻ ശ്രമിക്കുമ്പോൾ വഴിയോരങ്ങളിൽ കാത്തുനിൽക്കുന്ന ജനങ്ങൾ ഈ പ്രയാണത്തെ ഏറ്റെടുത്തുകഴിഞ്ഞു .

publive-image


കേവലം ഒരു എംഎൽഎ മാത്രമുള്ള തൃശൂർ ജില്ലയിലെ യാത്രയുടെ 'പൂരക്കാഴ്ചകൾ' കണ്ടപ്പോൾ എങ്കിലും പലർക്കും കാര്യങ്ങളുടെ യാഥാർഥ്യം പിടികിട്ടി .


എത്ര മറച്ചുപിടിക്കുവാൻ കളിച്ചാലും അങ്ങനെയൊന്നും ഒരു നന്മയെ ഒതുക്കുവാനാകില്ല എന്നത് ഏവർക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു . ആരൊക്കെ പപ്പു എന്ന് അഭിസംബോധന ചെയ്‌താലും, ഏതൊക്കെ വാട്സ്ആപ്പ് യുണിവേഴ്സിറ്റിക്കാർ, നുണ ഫാക്ടറിക്കാർ നുണകൾ പടച്ചുവിട്ടാലും ദൈവം തമ്പുരാൻ തന്നെ വിചാരിച്ചാൽ മാത്രമേ ഒരു വ്യക്തിയെ ഇല്ലായ്‌മ ചെയ്യുവാനാകൂ എന്നതിന്റെ ഉത്തമോദാഹരണമാണ് രാഹുൽ . രാഹുൽ ആകെ മാറിയിരിക്കുന്നു .

publive-image

കന്യാകുമാരിയിൽ നിന്നും പ്രയാണം ആരംഭിച്ചപ്പോൾ സംഘാടകർ വരെ പ്രതീക്ഷിക്കാതെയാണ് ജനം ജാഥയിലേക്ക് ഇരച്ചുകയറുന്നത് . പല സ്ഥലങ്ങളിൽ വെച്ചും യാത്രക്ക് വൻ പാളിച്ചകൾ സംഭവിച്ചുവെങ്കിലും അല്ലറ ചില്ലറ മുറുമുറുപ്പുകൾ ഉണ്ടായെങ്കിലും അതൊന്നും കാര്യമായ പ്രതികരണങ്ങൾ സൃഷ്ടിക്കുവാനാകാതെ , ചാനൽ ചർച്ചകളിൽ ഇടം പിടിക്കുവാനാക്കാതെ കൈകാര്യം ചെയ്തത് യാത്രയിൽ ഓടിയെത്തിയെ ജന്മനസുകളാണ് .


അക്കാര്യത്തിൽ എല്ലാ കൂലിയെഴുത്തുകാരും പകച്ചുനിൽക്കുകയാണ് . അവർക്കും ഇനിയുള്ള നാളുകളിൽ ഈ യാത്രയെ അനുകൂലിച്ചേ മതിയാകൂ .


യാത്രയെ ഏകോപിപ്പിക്കാൻ ആളുകളില്ല , വരിയിൽ നിർത്തുവാൻ വളണ്ടിയർമാരില്ല , പ്രചരിപ്പിക്കാൻ പിആർ കമ്പനികൾ ഇല്ല .. എന്നിട്ടും ജനം പിന്നാലെ കൂടുകയാണ് . അവർക്കാവുന്നത്ര നടക്കുകയാണ് , ചെരുപ്പുകൾ പോലും ഉപേക്ഷിച്ചുകൊണ്ട് .

publive-image

ഒരു സോഷ്യൽ മീഡിയയെയും ആശ്രയിക്കാതെ , ഒരു ചാനലിനെയും വിശ്വസിക്കാതെ ഈ പ്രയാണത്തെ പരമാവധി ജനങ്ങളിൽ എത്തിക്കുവാൻ ജനാധിപത്യ വിശ്വാസികൾ ശ്രമിക്കണം , ശ്രമിച്ചേ പറ്റൂ , ഇല്ലെങ്കിൽ ഇന്ത്യ എന്ന മഹാരാജ്യം മ്യാന്മറിന്റെയും , ശ്രീലങ്കയുടെയും

പാകിസ്താന്റേയുമൊക്കെ അവസ്ഥയിലേക്ക് കൂപ്പുകുത്തും എന്നതിൽ സംശയിക്കേണ്ടതില്ല .

യാത്രികർക്കായി പൊറോട്ടയടിച്ചുകൊണ്ടു സഖാവ് ദാസനും

യാത്രക്കായി ടി ഷർട്ട് ഉപേക്ഷിച്ചുകൊണ്ട് കാര്യവാഹ് വിജയനും

Advertisment