എന്തൊക്കെയാ ഈ കേരളരാജ്യം കേൾക്കുന്നത് ? ഇവിടെ പലരും കുത്തകയാക്കി വെച്ചിരുന്ന സ്വർണ്ണക്കടത്ത് ഇന്നിപ്പോൾ താക്കോൽസ്ഥാനക്കാർ കയ്യടക്കുമ്പോൾ ഹിന്ദി സിനിമകളെ വെല്ലുന്ന തരത്തിലാണ് കോടികളുടെ കണക്കുകൾ കേൾക്കേണ്ടിവരുന്നത് .
ഏഷ്യാനെറ്റിൻറെ സർവേ വന്നതിനു ശേഷം എല്ലാവരും സന്തോഷത്തോടെ കിടന്നുറങ്ങുമ്പോൾ മറ്റൊരു പെണ്ണ് കേരളത്തിന്റെ ഉറക്കം കെടുത്തുവാൻ ഇറങ്ങിപ്പുറപ്പെട്ടത് കണ്ടപ്പോൾ പത്തൊമ്പത് സീറ്റുകൾ കിട്ടിയിട്ടും സന്തോഷിക്കാത്തവർ കാണിച്ചുകൂട്ടുന്ന ആഘോഷത്തിൽ സകലമാന പോരാളിഷാജിമാരും അവരുടെ സന്തതസഹചാരികളായ വിശദീകരണ തൊഴിലാളികളും അക്ഷരാർത്ഥത്തിൽ ഈ സ്വർണ്ണമെന്ന ലോഹത്തെ ശപിച്ചുകൊണ്ടിരിക്കുകയാണ് .
/sathyam/media/post_attachments/u7bFkbl5sohm1xY3lgVU.jpg)
അവർക്ക് മുഖ്യമന്ത്രിയെയോ , സ്വപ്നയേയോ , മാധ്യമ ഉപദേഷ്ടാവിനെയോ, ഐടി സെക്രട്ടറിയേയോ ശപിക്കുവാൻ ആകില്ലല്ലോ ? അവരുടെ ഡ്യൂട്ടി ന്യായീകരണങ്ങൾ പടച്ചുവിടുക എന്നതല്ലേ ! ആയതിനാൽ സ്വർണ്ണം കണ്ടുപിടിച്ച ആളിനെയും , സ്വർണ്ണം ഇന്ത്യയിൽ കടത്തുന്നത് നിരോധിച്ച മന്ത്രിയെയും , അത് കള്ളക്കടത്തായി കൊണ്ടുവന്നപ്പോൾ പിടിച്ച ഉദ്യോഗസ്ഥാനെയും , പിടിക്കുവാൻ ഒറ്റുകൊടുത്ത ആളിനെയുമൊക്കെയാണ് ശപിച്ചുകൊണ്ടിരിക്കുന്നത് .
ഭൂലോക ഭൂമി തട്ടിപ്പുകാരനായ ഭാ. ച. ബാ എന്ന കിളവൻ (പോരാളി ഷാജി ചാനൽ വേർഷൻ ) ഈ കള്ളക്കടത്തിനെ പച്ചക്ക് ന്യായീകരിക്കുവാൻ ശ്രമിച്ചപ്പോൾ അഡ്വക്കേറ്റ് ജയശങ്കർ ചെകിട്ടത്തടിച്ചു പറഞ്ഞു '' ഇത് നിസ്സാരമല്ല , രാജ്യദ്രോഹ കുറ്റമാണെന്ന് ''.
ഇക്കളികൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല . കേരളം കണ്ടതിൽ വെച്ചേറ്റവും കുത്തഴിഞ്ഞ ഒരു ഭരണകൂടത്തിന്റെ കീഴിൽ വേറെ എന്തൊക്കെയോ നടക്കുന്നുവെന്നു വേണം പൊതുജനം മനസിലാക്കുവാൻ . അതുകൊണ്ടാണ് പ്രതികരിച്ചിരുന്ന ചാനലുകാരെ ഒന്നടങ്കം വിലക്ക് വാങ്ങിയത് .
എല്ലാം നന്നായി നടക്കുന്നു എങ്കിൽ പിന്നെന്തിനാ അവരെയൊക്കെ പേടിക്കുന്നത് . ഒന്ന് വിമർശിച്ചാൽ എന്തിനാ സോഷ്യൽ മീഡിയയിലെ പിള്ളേരെ പിടിച്ചു പൂട്ടുന്നത് . ട്രോളര്മാരെ അറസ്റ്റ് ചെയ്യുന്നത് ? .
കുണ്ടറ അണ്ടിക്കമ്പനിയുടെ വക്താവ് പറഞ്ഞതുപോലെ പ്രവാസിയെ സഹായിക്കുവാൻ പ്രവാസിപ്പണം തന്നെ കള്ളക്കടത്തിലൂടെ നേടിയെടുക്കാം എന്ന് തീരുമാനിച്ചുകാണും . എസ്കെഎൻ കുറെ വീഡിയോകളും പടങ്ങളുമൊക്കെ കാണിച്ചുകൊണ്ട് ഓൺലൈൻ ക്‌ളാസിൽ ടീച്ചർമാർ ചെയ്യുന്നതുപോലെ കേരളജനതയെ പഠിപ്പിക്കുവാൻ ശ്രമിക്കുന്നത് കണ്ടു . ഇത് സ്വർണ്ണക്കടത്ത് അല്ലെന്നും സ്വര്ണവ്യപാരമാണെന്നും ഒക്കെ ന്യായീകരിക്കുന്നതും കേട്ടു . വിവാദ നായികാ സ്വപ്ന പറയുന്നു '' നാട്ടിൽ നിന്നും അടിച്ചുമാറ്റിയതല്ലല്ലോ , നാട്ടിലേക്ക് കൊണ്ടുവന്ന മുതലല്ലേ '' എന്ന് . ആരാണ് ശരി ?
/sathyam/media/post_attachments/z7EBKyd0ooKlYblthx9G.jpg)
ഡൽഹിയിൽ എംബസി ഉദ്യോഗസ്ഥൻ മുഖേന സ്വർണ്ണം കടത്തിയതുപോലെ തിരുവനന്തപുരത്തെ മണർകാട്ടെ കോണ്സുലേറ്റിലേക്ക് വന്ന പെട്ടിയിൽ 30 കിലോ സ്വർണ്ണം കടത്തിയത് എന്തായാലും ആദ്യമായിട്ടല്ല എന്നത് ഉറപ്പാണ് . ഇപ്പോൾ അറിയുവാൻ കഴിയുന്നത് 200 കോടിയോളം രൂപയുടെ സ്വർണ്ണം താൻ മുഖേന കടത്തിയിട്ടുണ്ട് എന്നാണ് സരിത്ത് എന്ന മുൻ കോൺസുലേറ്റ് പിആർഒ വെളിപ്പെടുത്തുന്നത് .
സ്വപ്ന സുരേഷ് എന്ന ഒരു ഐടി ഉദ്യോഗസ്ഥയാണ് ഈ കള്ളക്കളികളുടെ മാസ്റ്റർ മൈൻഡ് എന്ന് പറയുമ്പോഴും ഇതിലെ യഥാർത്ഥ താപ്പാനകൾ അവരൊന്നുമല്ലെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കുമറിയാം .
ഓരോ തവണത്തെ സ്വർണ്ണക്കടത്തിലും 20 മുതൽ 30 ലക്ഷം വരെ കമ്മീഷനായി കിട്ടുന്നതാണ് സ്വപ്നയുടെയും സരിത്തിൻറെയും കൂലി .
ലോകത്തിലെ ഏറ്റവും വിലകൂടിയ മദ്യം മാത്രമേ സ്വപ്ന കഴിച്ചിരുന്നുള്ളൂ , കൂടാതെ ബന്ധപ്പെടുന്നവരുമായുള്ള വീഡിയോകൾ പകർത്തുന്നതും സ്വപ്നയുടെ ഹോബിയായിരുന്നത്രെ . പാവപ്പെട്ട ഐടി സെക്രട്ടറിയുടെ പല ചൂടൻ ക്ലിപ്പുകൾ ഉടൻ പ്രതീക്ഷിക്കാവുന്നതുമാണ് .
സരിത്തിനെ വീട്ടിൽ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തുവെങ്കിലും സ്വപ്നയെ ഇതുവരെ പിടികിട്ടിയിട്ടില്ല . വീടുകളിൽ റെയ്ഡുകൾ നടക്കുന്നുണ്ട് .അഥവാ പിടികിട്ടിയാൽ തന്നെ ഉദ്യോഗസ്ഥർ വെളിയിൽ പറയണമെന്നും ഇല്ല .കാരണം തിരുവനതപുരം സെക്രട്ടറിയേറ്റും പ്രസ്ക്ളബ്ബും മുതലാളിമാരുടെയും രാഷ്ട്രീയക്കാരുടെയും ക്ലബ്ബ്കളും കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വലിയ ലോബി ഇതിന്റെ പിറകിൽ തന്നെയുണ്ട് .
/sathyam/media/post_attachments/T5k4FqnT92YTWR1l8qxJ.jpg)
ദുബായിൽ സിനിമാക്കാരുടെ പിന്നാലെ നടക്കുന്ന ഒരു കൊമ്പൻ സ്രാവാണ് ഇതിനുള്ള ഒത്താശകൾ ചെയ്തുകൊടുക്കുന്നത് . ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഏകോപിക്കുന്നത് ഈ മാന്യനാണ് .
ഭരിക്കുന്ന പാർട്ടിയുമായും പ്രതിപക്ഷമായും കേന്ദ്രത്തിൽ ഭരിക്കുന്നവരുമായും
സിനിമയിലെ ഒന്നാം കിട താരങ്ങളുമായും മുഖ്യധാരാ ചാനലുകളുമായും ഒന്നാം നമ്പർ മുതലാളിമാരുമായും വളരെ അടുത്ത ബന്ധവും അവരുടെയൊക്കെ കച്ചവടങ്ങളിൽ സഹായിക്കുന്നയാളുമായ ഒരു വിശ്വനാഥൻ ( പേര് ഇതല്ല ) ആണ് ഇപ്പോഴത്തെ സ്വർണ്ണക്കടത്തിന്റെ മുഖ്യ
സഹായി . അപ്പോഴും പ്രധാന സിംഹം എവിടെയോ അദൃശ്യനാണ് .
സരിത്ത് - സ്വപ്ന കൂട്ടുകെട്ട് നിരവധി തവണ ദുബായിൽ സന്ദർശിച്ചിട്ടുണ്ട് . അപ്പോഴൊക്കെ ഈ പറയുന്ന ആളിന്റെ കൂടെയാണ് നഗരം ചുറ്റിയത് . ഇപ്പറയുന്ന ആൾ ദുബായിൽ നിരവധി ആളുകളിൽ നിന്നും പണം ഇൻവെസ്റ്റ്‌മെന്റ് എന്നപേരിൽ വാങ്ങിയിട്ടുമുണ്ട് . പക്ഷെ ഒന്നും നേരിട്ട് അല്ലാത്തതിനാൽ തെളിവുകളൊക്കെ മറ്റുള്ളവരുടെ പേരിലായിരിക്കും . ഈ വ്യക്തി സമൂഹത്തിൽ വളരെ മാന്യനായി അഭിനയിക്കുകയും പണമെന്ന് കേട്ടാൽ കമിഴ്ന്നടിച്ചു വീഴുന്നയാളുമാണ് .
സരിത്ത് സ്വപ്നയുമായി ഭാര്യ ഭർതൃ ബന്ധത്തേക്കാൾ അടുപ്പത്തോടെയാണ് ജീവിച്ചു പോന്നിരുന്നത് . ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി കിട്ടുന്ന പണം മുഴുവൻ ബുദ്ധിപരമായി നിക്ഷേപങ്ങൾ നടത്തിയാണ് രണ്ടുപേരും ജീവിച്ചത് .
കോൺസുലേറ്റിൽ ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയെടുക്കുന്നതിൽ രണ്ടുപേരും വിജയിച്ചുവെങ്കിലും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇവർക്ക് എതിരായിരുന്നു . സ്വർണ്ണം ദുബായ് വിടുമ്പോൾ തന്നെ അധികൃതർ ഇന്ത്യയിലുള്ള ബന്ധപ്പെട്ടവരെ കാര്യങ്ങൾ അറിയിക്കാറുണ്ട് .
പക്ഷെ നമ്മുടെ ആളുകൾ പലതും മറച്ചുവെച്ചുകൊണ്ട് വല്ലപ്പോഴും കുറെ പാവങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ട് താപ്പാനകളെ കണ്ണടച്ചു വിടുകയാണ് ചെയ്തിരുന്നത് .ദുബൈയിലെ ഒരു ബാങ്കിലാണ് ഇവർ ജോലിചെയ്തിരുന്നത് . അസ്സെറ്റ്സ് മാനേജർ എന്ന തസ്തികയിൽ ലോൺ കോംപ്രമൈസുകളും എല്ലാം നടത്തിയാണ് ഇവരുടെ കളികൾ ആരംഭിച്ചത് .
ഇത്തവണത്തെ ഓപ്പറേഷനിൽ എയർ കസ്റ്റംസ് കാർഗോ മേധാവിക്ക് ലഭിച്ച ഇൻഫർമേഷൻ വളരെ വ്യക്തമായിരുന്നു . ഡിപ്ലോമാറ്റ് പെട്ടികളിൽ തൊടുമ്പോൾ ഉണ്ടാകുന്ന നയതന്ത്ര പ്രശ്ങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് രാമമൂർത്തി പെട്ടി തുറക്കുകയായിരുന്നു .
/sathyam/media/post_attachments/3aePSIbbhBOX2dIzd6Jf.jpg)
പെട്ടിയിൽ ഇസ്തിരി പെട്ടി പോലെയും പൈപ്പ് പോലെയുമൊക്കെ സ്വർണ്ണം ഉണ്ടെന്നുള്ള വ്യക്തമായ അറിയിപ്പ് അദ്ദേഹത്തിന് കിട്ടിയിരുന്നു . ഇവിടെ ഇപ്പോൾ അന്വേഷണം ഒരു സ്വപ്നയിലും സരിത്തിലും അവസാനിച്ചില്ലെങ്കിൽ കേരളത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള സ്രാവുകളുടെ പേരുകൾ പുറത്തുവരും .
പക്ഷെ നമ്മുടെ നാട്ടിൽ ഏതന്വേഷണവും കൊമ്പൻ സ്രാവുകളിലേക്ക് എത്തുമ്പോൾ നിന്നുപോകുകയാണ് ചെയുന്നത് . അതിപ്പോൾ ആരൊക്കെ ഭരണത്തിൽ ഇരുന്നാലും ഇങ്ങനെയൊക്കെയേ സംഭവിക്കൂ .
ഒരു പാർട്ടിയുടെ ഉന്നതൻറെ മകനുമായി വളരെയടുത്ത ബന്ധമാണ് സരിത്തിനും സ്വപ്നക്കും ഉണ്ടായിരുന്നത് . അവരുടെയൊക്കെ പേര് പറഞ്ഞുകൊണ്ട് കസ്റ്റംസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . പക്ഷെ ആരോട് പറയുവാൻ ? ആര് കേൾക്കുവാൻ ?
നമ്മുടെ മലയാളം സിനിമകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും , 1980 കാലഘട്ടങ്ങളിൽ തുടങ്ങിയ ഒരു പ്രവണതയായിരുന്നു അത് . 1990 കളിലും 2000 ലുമൊക്കെ ഒരു മാറ്റവുമില്ലാതെ ആ സംഭവം തുടർന്നുകൊണ്ടേയിരുന്നു .ഒട്ടുമിക്ക ആക്ഷൻ സിനിമകളിലെയും വില്ലൻ ഒരു ഭായിയോ ഖാനോ ഒക്കെ ആയിരിക്കും . അന്വേഷിച്ചു അന്വേഷിച്ചു ചെല്ലുമ്പോൾ ഗോവയിലെ ഒരു പെരേരയോ ഡിക്രൂസോ എത്തും .
അതും അല്ലെങ്കിൽ മുംബയിലെ ഒരു സേട്ടുവിൽ കാര്യങ്ങൾ എത്തിച്ചേരും . എന്തൊക്കെ തന്നെയായാലും ഒരു വില്ലന്റെ ഉടമസ്ഥവകാശം ന്യുനപക്ഷ സമുദായക്കാരനിൽ എത്തിയിരിക്കും . അപ്പോൾ അതേക്കുറിച്ച് ഒന്ന് രണ്ട് കഥാകൃത്തുക്കളോടും സംവിധായകരോടും ചോദിച്ചപ്പോൾ പറഞ്ഞത് , സിനിമക്ക് ഒരു പഞ്ച് വരണമെങ്കിൽ താടിയും മുടിയുമൊക്കെ നീട്ടി ഒരു ഉല്ലാസനൗകയിലോ , ബോട്ടിലോ , ആഡംബര കാറിലോ ഒരാൾ വില്ലനായി വന്നാലേ മലയാളി അംഗീകരിക്കൂ എന്ന് .
അല്ലെങ്കിൽ പിന്നെ ന്യുഡൽഹിയിലെ ജി വി പോലെയോ , പുലിമുരുകനിലെ ഡാഡി ഗിരിജ പോലെയോ , പത്രത്തിലെ വിശ്വനാഥൻ പോലെയോ ഒരാളെ അവതരിപ്പിക്കണം . ലൂസിഫറിലുമൊക്കെ ഇത്തരം പരീക്ഷണങ്ങൾ കാണുവാൻ സാധിക്കും .
/sathyam/media/post_attachments/rRVGnSa0oeoPQvme4P1D.jpg)
മലയാളി സാധാരണ നാട്ടിൻ പുറത്തുള്ള ഒരു കാർത്തികേയനെയോ , ദാമോദരനെയോ വില്ലനാക്കിയാൽ അവർക്ക് തോക്ക് എങ്ങനെ കിട്ടി? അവർക്ക് ഇത്രേം പണം എന്തിനാ എന്നൊക്കെ കാരണങ്ങൾ തിരക്കഥയിൽ എഴുതി ചേർക്കേണ്ടിവരും .
രാജമാണിക്യത്തിൽ , രാജമാണിക്യത്തെ പറ്റി സിനിമയിൽ പറയുന്നുണ്ട് , ബെല്ലാരിയിൽ പോത്ത് കച്ചവടക്കാരൻ ബെല്ലാരി രാജ ദുബായിൽ ദുബായ് രാജ എന്നൊക്കെ . ഇപ്പോൾ ഇങ്ങനെയൊക്കെ ഇവിടെ എഴുതുവാൻ കാരണമായത്
സ്വർണ്ണക്കടത്ത് തന്നെ വിഷയം .
പാവപ്പെട്ടവന്മാർ പെങ്ങന്മാരെ കെട്ടിച്ചയക്കുവാനും കച്ചവടം നടത്തിയുണ്ടാക്കിയ കടങ്ങൾ വീട്ടുവാനുമായി ഒന്നോ രണ്ടോ പവന്‍ സ്വർണ്ണം എവിടെയെങ്കിലുമൊക്കെ കുത്തി തിരുകി കൊണ്ടുവരുമ്പോൾ യഥാർത്ഥ കുറ്റവാളികൾ കിലോകണക്കിനും ക്വിന്റൽ കണക്കിനും സ്വർണ്ണമാണ് വളരെ ഭംഗിയായി നാട്ടിലേക്ക് എത്തിക്കുന്നത് .ബഡ്ജറ്റ് എന്ന പേരിൽ പുതുതായി ആരംഭിച്ച ചില വിമാനക്കമ്പനികൾ ലാഭം കൊയ്യുന്നത്
കാർഗോയിലൂടെയും പൈലറ്റ് മാർ എയർ ഹോസ്റ്റസുമാർ മുഖേനയുമൊക്കെ ആണത്രേ . വിമാനത്തിൽ ഒരു സാധനം ഒളിപ്പിച്ചുവെച്ചാൽ കസ്റ്റംസ് എല്ലായിടത്തും ചെക്കിങ്ങ് ചെയ്യുന്നില്ലല്ലോ ?
/sathyam/media/post_attachments/QcVMDFEed4JB6DOLDVGJ.jpg)
കള്ളക്കടത്തിന്റെ മുംബൈ ചെന്നൈ ഡൽഹി മാഫിയകൾ പണം സമാഹരിച്ചാണ് ചില ബഡ്ജറ്റ് വിമാനക്കമ്പനികളെ സ്പോൺസർ ചെയ്യുന്നത് എന്നറിയുമ്പോൾ എത്ര ടൺ സ്വർണ്ണം ഇപ്പോൾ ഇന്ത്യയിൽ എത്തിയിട്ടുണ്ടാകും ? ലക്‌നൗ അമൃതസർ പട്ന ഇൻഡോർ എന്നീ ചെറുകിട വിമാനത്താവളങ്ങൾ ലക്ഷ്യമാക്കിയും നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം കേന്ദ്രീകരിച്ചും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് ഒഴുകുന്നത് എന്നാണ് പറയപ്പെടുന്നത്.
പണ്ടൊക്കെ മുംബൈയിലും അഹമ്മദാബാദിലും സൂറത്തിലും മീറത്തിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് സ്വർണ്ണക്കടത്തുകാരുടെ മാസ്റ്റർ പ്ലാനുകൾ ആയിരുന്നു എന്നാണ് പിൽക്കാലത്ത് തെളിയിക്കപ്പെട്ടിട്ടുള്ളത് . മുംബൈ പോലത്തെ ഒരു മഹാനഗരത്തിൽ കലാപം ഉണ്ടാകുമ്പോൾ പോലീസും പട്ടാളവും അർദ്ധസൈനികരും അന്വേഷണ ഏജൻസികളും ഒക്കെ കലാപത്തിന്റെ പിന്നാലെ നീങ്ങുമ്പോൾ മുംബൈയിലെയും ഗോവയിലെയും കടപ്പുറങ്ങൾ കേന്ദ്രീകരിച്ച് ടൺ കണക്കിന് സ്വർണ്ണമാണ് എത്തിയിരുന്നത് . അതിപ്പോൾ വേറെ തരത്തിൽ ഇന്ത്യയിലെ അഹമ്മദാബാദിലും കച്ചിലും ഒക്കെ ഇറങ്ങുന്നുണ്ട് . എല്ലാം ഭരണക്കാരുടെ ഒത്താശകളോടെ മാത്രമേ നടക്കൂ .
/sathyam/media/post_attachments/Rc0a0ozSE3zGM016SETM.jpg)
ന്യായീകരണത്തൊഴിലാളികൾക്ക് ശമ്പളം കൂട്ടി കിട്ടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുവാൻ പ്ലാൻ ചെയ്യു മ്പോഴായിരുന്നു ഒടുക്കത്തെ ഒരു സ്വർണ്ണക്കടത്ത് പിടിക്കലും പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനങ്ങളും .
മുട്ടിനു മുട്ടിനു എയർപോർട്ടുകൾ വരുന്നത് കെ കരുണാകരനും ദാവൂദ് ഇബ്രാഹിമിനും കൂടി കള്ളക്കടത്തുനടത്തുവാനാണ് എന്ന് കോണത്തുകുന്ന് ജങ്ഷനിൽ അന്നത്തെ സിപിഎം സെക്രട്ടറി കെഡി സന്തോഷ് പ്രസംഗിക്കുന്നത് കേട്ടത് ഇന്നോർമ്മയിൽ വന്നു .
അന്നദ്ദേഹം പറഞ്ഞത് എത്ര ദീഘവീക്ഷണത്തോടെ ആയിരുന്നു എന്നത് വലിയ കാര്യം തന്നെ . കേരളത്തിൽ ഒരു മുഖ്യമന്ത്രിയുടെ ആഫീസ് കേന്ദ്രീകരിച്ച് സ്വർണ്ണ കള്ളക്കടത്ത് നടത്തിയത് 1987-ൽ 'സാഗർ ഏലിയാസ് ജാക്കി ' മുഖ്യമന്ത്രിയുടെ മകൻ 'ശേഖൻ കുട്ടി'യുമായി ചേർന്നാണ്....ഇന്നിപ്പോൾ അന്നത്തേത് എല്ലാം സത്യമായി മാറിക്കൊണ്ടിരിക്കുമ്പോൾ ''ഉപദേശകരാൽ ഇല്ലാതായ ഒരു മുഖ്യമന്ത്രി ''എന്ന പേരിൽ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വരും .
കാരണം അദ്ദേഹത്തിൻറെ മാധ്യമ ഉപദേഷ്ടാവാണ് ഈ വക അലവലാതികളെ ഒക്കെ സഹായിക്കുന്നതും തീറ്റി പോറ്റുന്നതും . അവർക്കറിയാം ഇനിയൊരു ഭരണം ഇല്ലെന്നും കാറ്റുള്ളപ്പോൾ തൂറ്റിയാൽ ഇനിയുള്ള കാലം മരടിലെ പൊളിച്ച ഫ്ലാറ്റിൽ അല്ലെങ്കിലും ചെന്നൈയിലെ പോയസ് ഗാർഡനിൽ കൂട്ടുകാരന്റെ കൂടെ കൂടാമെന്നുള്ളതും .
ബാലഭാസ്കർ വിഷയം എന്തുകൊണ്ട് എവിടെയും എത്തിയില്ല ? പ്രൈസ് വാട്ടർ കൂപ്പേഴ്സിന് എങ്ങനെ സ്വപ്നയെ അറിയാം ? സരിത്തിനെ ആരാണ് ജോലിയിൽ കയറ്റിയത് ? സരിത്തിന്റെ പുറത്താക്കുവാൻ കാരണമെന്തായിരുന്നു ? സരിത്തിന്റെ ഗോഡ് ഫാദർ ആരാണ് ? സ്വപ്ന എങ്ങനെ സർക്കാർ ജോലികളിൽ ഈസിയായി കയറിപ്പറ്റി ? ആരായിരുന്നു ആ ഉന്നതൻ ? ആരാണ് ഈ കേസിനെ അട്ടിമറിക്കുവാൻ മുന്നിട്ടിറങ്ങിയത് ? ഇവർക്ക് സ്വർണ്ണക്കടത്തുമാത്രമായിരുന്നോ പണികൾ ? ദുബായിൽ ഇവർ ആരുടെ കൂടെയാണ് ചുറ്റികറങ്ങിയത് ?
ഷംന കാസിം വിഷയത്തിലെ അന്വേഷണമാണോ ഈ ഒറ്റുകളിൽ കാണുന്നത് ? ആരായിരിക്കും വിവരങ്ങൾ ചോർത്തിക്കൊടുത്തത് ? മുഖ്യന്റെ ഉപദേശകരിൽ ആർക്കെങ്കിലും ഇവരുമായി ബന്ധമുണ്ടോ? ഐടി സെക്രട്ടറി ഇവരുടെ വീട്ടിൽ എന്തിനാണ് പോയിരുന്നത് ? ഐടി വകുപ്പിൻറെ
കള്ളക്കളികൾ എന്തുകൊണ്ട് പിടിക്കപെടുന്നില്ല ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മലയാളി ഏഷ്യാനെറ്റിൽ സർവേകൾ കണ്ടുല്ലസിക്കുന്നു !!!
ഇനിയും സ്വർണ്ണം ഇന്ത്യയിൽ വരും , ഇടക്കൊക്കെ പിടിക്കും , എന്നാലും വരും !!!
ജീവിതത്തിൽ ഒരു സ്വർണ്ണക്കടത്തുകാരന്റെ കീഴിൽ ജോലിചെയ്യണം എന്നാശിച്ചുകൊണ്ട് ദാസനും,
സ്വർണ്ണം പണയംവെക്കുവാൻ മാത്രമല്ല കള്ളക്കടത്തിനും ഉപയോഗിക്കാം എന്നുപദേശിച്ചുകൊണ്ട് തട്ടാൻ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us