സ്വപ്നയുടെ കള്ളക്കടത്ത് മസാലകഥകൾ വകവെയ്ക്കാതെ മലയാളി വൈറലാക്കിയത് സുപ്രിയയുടെ നന്മനിറഞ്ഞ പ്രവർത്തിയെ…സുപ്രിയയെ വാനോളം പുകഴ്ത്തി ദാസനും വിജയനും!

ദാസനും വിജയനും
Friday, July 10, 2020

ഒരു ഭാഗത്ത് കേരളത്തിലെ ഒരു സ്ത്രീയുടെ കള്ളക്കടത്തുചർച്ചകൾ ചൂടപ്പം പോലെ വിറ്റുകൊണ്ടിരിക്കുമ്പോൾ മറുവശത്ത് കേരളത്തിലെ തിരുവല്ലയിലെ ഒരു സ്ത്രീ കേരളത്തിലെ നന്മയുടെ കൂടാരമാവുകയാണ് . ഇതാണ് കേരളം. നന്മയും അതിലേറെ തിന്മകളും കൂട്ടിക്കുഴഞ്ഞുകൊണ്ടിരിക്കുന്ന ഒരു അവസ്ഥ .

തിരുവല്ലയിലെ ജോളി സിൽക്കിലെ സെയിൽസ് ഗേൾ ആയി ജോലിനോക്കുന്ന ഒരു സാധാരണ വീട്ടിലെ പെൺകുട്ടി , ജോലി കഴിഞ്ഞു ഭർത്താവ് അനൂപ് വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുവാൻ നേരം വൈകുമെന്നറിയിച്ചപ്പോൾ വീട്ടിലേക്ക് നടന്നു .

അപ്പോൾ ട്രാൻസ്‌പോർട്ട് ബസ് സ്റ്റാണ്ടിനടുത്തായി ഒരു അന്ധൻ , ഏകദേശം 70 വയസു പ്രായം വരും . ആ മനുഷ്യനെ റോഡ് മുറിച്ചു കടക്കുവാൻ സാധിക്കാതെ കഷ്ടപ്പെടുമ്പോൾ ഈ യുവതി ആ അന്ധനെ കൈപിടിച്ചുകൊണ്ട് സഹായിക്കുകയും ഭർത്താവ് വരുമ്പോൾ ബസ് സ്റ്റാൻഡിൽ വിട്ടു കൊടുക്കാമെന്നും കരുതിയെങ്കിലും ആ വഴി ട്രാൻസ്‌പോർട്ട് ബസ് വന്നു .

അപ്പോൾ തന്നെ ട്രാൻസ്‌പോർട്ട് ബസ്സിൽ കയറ്റുവാനും സഹായിക്കുന്ന വീഡിയോ ആ യുവതി വരെ അറിയാതെ ഒരാൾ പകർത്തി . ആ വീഡിയോ ഇന്ന് കേരളത്തിൽ വൈറലായി മാറുകയാണ് .

ഇവിടെ നന്മയിൽ ഏർപ്പെട്ടവർ ഒട്ടനവധിയാണ് . സുപ്രിയ എന്ന് പേരുള്ള തുകലശ്ശേരി സ്വദേശിനിയും , ആ സമയത്ത് ആ വീഡിയോ എടുക്കുവാൻ തോന്നിയ ആ നല്ല മനുഷ്യനും പിന്നെ ആ വീഡിയോ ഷെയർ ചെയ്യുവാന്‍ തോന്നിയ ലക്ഷക്കണക്കിന് ആളുകളും .

*സ്വപ്നയുടെ പോക്രിത്തരങ്ങൾ വകവെക്കാതെ സുപ്രിയയുടെ പ്രവർത്തിയെ ആഘോഷിച്ച മലയാളി

ഒരു ഭാഗത്ത് സ്വപ്ന എന്ന മദാലസ ചെയ്തുകൂട്ടിയ പോക്രിത്തരങ്ങൾ കേരളം ആഘോഷിക്കുമ്പോൾ അതൊന്നും വകവെക്കാതെ സുപ്രിയ എന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ പ്രവർത്തിയെ ആഘോഷിച്ച മലയാളി . അതാണ് പറയുന്നത് ഇവിടെ ഇപ്പോഴും നന്മയുടെ ഉറവ വറ്റിയിട്ടില്ല

എന്തോ ഒരു നന്മ ഇപ്പോഴും കേരളത്തിൽ ബാക്കിയായിട്ടുണ്ട് . ഒരാൾ ജനിച്ചതും വളർന്നതും അബുദാബിയിൽ . ഇംഗ്ലീഷ് ഭാഷയും അറബി ഭാഷയും ഹിന്ദി ഭാഷയും തമിഴ് ഭാഷയും ഫ്രഞ്ച് ഭാഷയും മലയാളം ഭാഷയും കൈകാര്യം ചെയ്യുവാനുള്ള അസാമാന്യ പാടവം .

മറ്റെയാൾ തിരുവല്ലയിലെ തുകലശ്ശേരിയിലെ സർക്കാർ സ്‌കൂളിൽ പഠിച്ച മലയാളം ഭാഷ മാത്രം അനായാസം കൈകാര്യം ചെയ്യുന്ന നല്ല മനസ്സും , ഇവിടെ മനസ്സിലാക്കേണ്ടത് തറവാട്ട് മഹിമകളാണ് , നല്ല അച്ഛനമ്മമ്മാരുടെ കീഴിൽ വളരുക . അല്ലാതെ കുറെ ഇംഗ്ലീഷ് പറഞ്ഞതുകൊണ്ടോ ജീൻസ് ധരിച്ചതുകൊണ്ടോ ഒരു വ്യക്തി ഉന്നതങ്ങളിൽ എത്തുന്നില്ല .

ഇങ്ങനെയാണ് ദൈവം എന്ന് ഒരുകൂട്ടർ പറയുമ്പോൾ ഒരു കൂട്ടർ പറയുന്നു , അങ്ങനെയെങ്കിൽ ആ ദൈവം എന്തിനാണ് ആ മനുഷ്യനെ കണ്ണില്ലാതെ ജനിപ്പിച്ചതെന്ന് ? ആലോചിച്ചു നോക്കുമ്പോൾ അതും ശരിയാണ് .

എന്തുകൊണ്ട് ദൈവം ചിലർക്ക് മാത്രം കണ്ണില്ലാതെ ജനിപ്പിക്കുന്നു ? ചിലർക്ക് മാത്രം ഡിപ്ലോമാറ്റ് വഴികളും.

സ്വപ്നയെന്ന സ്വർണ്ണക്കടത്തുകാരി ഇന്നിപ്പോൾ സരിതയെന്ന സോളാർ തട്ടിപ്പു കാരിയെക്കാൾ മുന്നിൽ വരണമെങ്കിൽ ദൈവം എന്നൊന്ന് ഇല്ലാതെനടക്കില്ല എന്നതാണ് ദൈവത്തിനോടുള്ള ഞങ്ങളുടെ വിശ്വാസം . പാടത്തെ പണി വരമ്പത്തെ കൂലി .

ജോഷ്വാ എന്ന ചെറുപ്പക്കാരനാണ് സുപ്രിയ എന്ന യുവതി അന്ധനായ വൃദ്ധനെ സഹായിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത് . അതുപോലെ ശ്രീ രാമമൂർത്തി എന്ന കസ്റ്റംസ് ഉദ്യോഗസ്‌ഥൻ ആണ് ഈ സ്വർണ്ണക്കടത്ത് ലോകത്തിന്റെ മുന്നിൽ എത്തിച്ചത്. കേരളമാണ് ഇത് . ഇവിടെ നന്മയും തിന്മയും ജനങ്ങളിൽ എത്തിക്കുവാൻ ഒരു സമൂഹം ഉറക്കമിളച്ച് കാത്തിരിക്കുന്നു എന്ന സത്യാവസ്ഥ മനസ്സിലാക്കുവാൻ ഭരിക്കുന്നവർ ആരായിരുന്നാലും അവർ മറക്കുന്നു എന്നതാണ് കേരളത്തിന്റെ പോരായ്മ .

തത്കാലം ഭരണം ലഭിക്കുന്നതിനായി സരിതയെ ഉപയോഗിച്ചപ്പോൾ , അതിന്നായി അന്നത്തെ മുഖ്യമന്ത്രിയെ ആക്ഷേപിച്ചപ്പോൾ അന്നവർ കരുതിയില്ല ഇങ്ങനെ ഒരു തിരിച്ചടി , തിരിച്ചടി എന്ന് പറയുമ്പോൾ സാധാരണമായ ഒരു തിരിച്ചടി അല്ലായിരുന്നു കമ്മ്യുണിസ്റ്റുകൾ നേരിട്ടത് .

പക്ഷെ അതൊന്നും താങ്ങുവാനുള്ള മനക്കരുത്ത് അപ്പോഴത്തെ കമ്മ്യുണിസ്റ്റുകൾക്ക് ഇല്ലായിരുന്നു എന്ന് വേണം കരുതുവാൻ .പലവഴിക്കും പോരാടി നോക്കുന്നു .
ഓരോരുത്തരെയും എതിർപാർട്ടിക്കാരായി ചിത്രീകരിക്കുന്നു . അതിനുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു .

ഒരു ഭാഗത്ത് തിരുവല്ലയിലെ സുപ്രിയ ഇപ്പോഴും കുടുംബം പോറ്റുവാനായി തുണിക്കടയിലെ സെയിൽസ് ഗേൾ ആയി ജോലിചെയ്യുന്നു . അവർക്കും മോഹങ്ങൾ ഉണ്ടായിരിക്കും . പക്ഷെ അങ്ങനെ പെട്ടെന്നൊന്നും പണം കുമിഞ്ഞുകൂടില്ല എന്നവർക്കറിയാം . താനും ഭർത്താവും ജോലിചെയ്തുകൊണ്ടുണ്ടാക്കുന്ന പണം കൊണ്ട് ബിഎംഡബ്ള്യുവോ ബെൻസോ വാങ്ങാൻ ആവില്ലെന്നും അവർക്കറിയാം . പക്ഷെ ഒരു പാവപ്പെട്ട അന്ധനെ മറ്റൊന്നും മോഹിക്കാതെ സഹായിക്കുവാൻ കാണിച്ച മനസ്സ് അവർക്ക് അർഹിക്കുന്ന അംഗീകാരം നൽകി .

അപ്പോൾ മറുവശത്ത് സ്വപ്ന സുരേഷ് എന്ന സ്വപ്നസുന്ദരി തിരുവനന്തപുരത്തെ ഒരു റിസോർട്ടിൽ അടിച്ചുപൂസായി കേരളത്തിലെ ഒരു പോലീസ് ഉന്നതനുമൊത്ത് സ്വമ്മിങ് പൂളിൽ ചാടുന്നത് പണവും സൗകര്യങ്ങളും എല്ലിന്റെ ഇടയിൽ കുത്തുമ്പോഴാണ് .

കല്യാണപ്പെണ്ണിന് , എന്നാൽ നവവധുവിന്‌ ബലാൽക്കാരമായി മദ്യം നൽകുന്നത് നല്ല പെട കിട്ടാത്തതിന്റെ അഹങ്കാരമാണ് . സ്വന്തം അമ്മയും സ്വന്തം സഹോദരനും തള്ളിപ്പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ ഇനി ഒരു ശിവശങ്കരനും അതുപോലെയുള്ള ഐഎഎസ് ഐപിഎസ് ഏമാന്മാരും ഏറാന്മൂളികളായി മാറുമെന്ന് തോന്നുന്നില്ല .

കേരളത്തിൽ ഓരോരോ കാലഘട്ടങ്ങളിലും ഓരോരോ അപഥസഞ്ചാരിണികൾ മുൻ ഭർത്താവിനോടുള്ള പകയും ആരെയൊക്കെയോ തോൽപ്പിച്ച് കാണിക്കാനുള്ള ത്വരയും ഒക്കെ കൂടുമ്പോൾ ഉന്നതങ്ങളിലെ ബന്ധങ്ങൾ അന്വേഷിച്ചു പുറപ്പെടാറുണ്ട് .

അക്കൂട്ടർ ഇപ്പോഴും സമൂഹത്തിൽ വിലസുന്നുണ്ട് . അത് സിനിമയിൽ ആയാലും സാഹിത്യത്തിൽ ആയാലും സോഷ്യൽ മീഡിയയിൽ ആയാലും മീഡിയകളിൽ അവർ കളികൾ തുടർന്ന് കൊണ്ടേയിരിക്കുന്നു . ഇന്നിപ്പോൾ സ്വപ്ന സുരേഷ് പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ അരുവിക്കരയിലോ, നേമത്തോ ഒക്കെ ഒരു എംഎൽഎ ആയി വന്നേക്കാമായിരുന്നു .

*വാക്കും പ്രവർത്തിയും വ്യത്യാസമാകുന്നവർക്ക് കിട്ടുന്ന തിരിച്ചടി

ഈയിടെ എന്തിനും പ്രതികരിച്ചിരുന്ന ഒരു സിനിമാനടി സ്വന്തം മകനാൽ അപമാനിതയായത് നാം കണ്ടു . വാക്കും പ്രവർത്തിയും വ്യത്യാസമാകുന്നവർക്ക് കിട്ടുന്ന തിരിച്ചടി അവർക്കും കിട്ടിയെന്നേ ഉള്ളൂ .

അതുപോലെ ഗൾഫ് ആസ്ഥാനമാക്കി ഒരു ലക്ഷത്തോളം വീട്ടമ്മമാർ മെമ്പറായുള്ള ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പിന്റെ അഡ്മിൻ ആയി ഒരു അപഥസഞ്ചാരിണി വിലസുന്നുണ്ട് . അവരുടെ ലക്‌ഷ്യം ഈ പാവപ്പെട്ട പെണ്ണുങ്ങളെ ഓരോരുത്തരായി വഴിതെറ്റിക്കുക എന്നതും അവരെ പല കാര്യങ്ങൾക്കുമായി ഉപയോഗിക്കുക എന്നതുമാണ് .

ഇതൊന്നും മനസ്സിലാക്കാതെ ഭർത്താക്കന്മാർ അവർക്കുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുമ്പോൾ ഇവിടെ സ്വപ്നകളും സരിതകളും രെഷ്മിനായരും ഒക്കെ പുനർജനിക്കുകയാണ് .

കേരളത്തിൽ പൊതുവായി എല്ലാവരും പാവങ്ങളാണ് . എല്ലാവരും അന്നന്നത്തെ അഷ്ടിക്കായി പൊരുതി ജീവിക്കുന്നവർ . ഒരു ഓണത്തിനാണ് അവർക്കിഷ്ടമുള്ള വണ്ടിയോ വീട്ടുസാമാനങ്ങളോ വാങ്ങുവാൻ സാധിക്കുക . അങ്ങനെയുള്ള സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ചിലവന്മാർ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഡോറുകൾ മേലേക്ക് തുറക്കുന്ന കാറുകളും ലക്ഷങ്ങൾ വിലമതിക്കുന്ന ബൈക്കുകളും ഒക്കെയായി ഇറങ്ങുമ്പോൾ ഓരോരുത്തരുടെ വീടുകളിലും മുറുമുറുപ്പ് തുടങ്ങുന്നു .

*കേരളത്തിലെ പൊതുവായ സമൂഹ സന്തുലനാവസ്ഥ തെറ്റിയിട്ട് നാളേറെയായി

”നിങ്ങൾ എത്രനാളായി മനുഷ്യ ഇങ്ങനെ നടക്കുന്നത് ? ” അപ്പുറത്തെ പയ്യൻ നടക്കുന്നത് കണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഏവരും നേരിടുന്ന കാര്യങ്ങളാണ് . എകെ ആന്റണി പറഞ്ഞതുപോലെ കേരളത്തിലെ പൊതുവായ സമൂഹ സന്തുലനാവസ്ഥ തെറ്റിയിട്ട് നാളേറെയായി .

ഇതുപോലെയുള്ള കള്ളക്കടത്തുകാരും കൂട്ടിക്കൊടുപ്പുകാരുമാണ് ഇവിടത്തെ ഈ സംതുലനാവസ്ഥ ഇല്ലാതാക്കിയത് . നേർവഴിക്ക് പണം സമ്പാദിക്കാൻ അത്ര ഈസിയല്ലെങ്കിലും അങ്ങനെ സമ്പാദിച്ചവർ എല്ലാം നോക്കിക്കണ്ടേ ചിലവാക്കുകയുള്ളൂ .

ഇവിടെ ഇപ്പോൾ സ്വർണ്ണക്കടത്തിൽ മുന്നിൽ കാണുന്ന സ്വപ്നയായാലും സരിത്തായാലും സന്ദീപ് ആയാലും ഇവരുടെയൊക്കെ തലപ്പത്ത് ഉണ്ടെന്ന് പറയപ്പെടുന്ന നബീൽ ആയാലും ഇവരൊക്കെ ചെറുപ്പക്കാരാണ് .

പണ്ടൊക്കെ ഇക്കളികൾ കളിച്ചിരുന്നത് 40 വയസ്സിന്റെ മേലെയുള്ളവർ ആയിരുന്നു . ഇപ്പോൾ വളരെ ചെറുപ്പമായവർ ആണ് സ്വർണക്കടത്തിന് മുന്നിൽ നിൽക്കുന്നത് . അതുപോലെ കേരളത്തിൽ പിടിമുറുക്കുന്ന മറ്റൊന്നാണ് മയക്കുമരുന്ന് മാഫിയ . മനുഷ്യക്കടത്ത് മാഫിയ ഒക്കെ . നമ്മൾ അറിഞ്ഞതിനേക്കാൾ എത്രയോ അറിയുവാൻ കിടക്കുന്നു . സ്വർണ്ണക്കടത്ത് പല രൂപത്തിലും പല വഴികളിലും കാലാകാലങ്ങളായി നടന്നുവരുന്നു . ഒരു വഴി അടയുമ്പോൾ മറ്റുള്ള വഴികൾ അവർ തുറക്കുന്നു . ഇപ്പോൾ മുഖ്യ കഥാപാത്രങ്ങൾ എല്ലാവരും ബംഗളൂർ, ചെന്നൈ കേന്ദ്രീകരിച്ചാണ് കാര്യങ്ങൾ നീക്കുന്നത് . കൊഫെപോസ കേസുകൾ ഉള്ളതുകൊണ്ട് വ്യാജസിമ്മുകൾ ഉപയോഗിച്ചുകൊണ്ടും വലിയ റിസോർട്ടുകളിൽ ഒളിഞ്ഞിരുന്നുമാണ് ഇവർ കാര്യങ്ങൾ നീക്കുന്നത് .

ഇപ്പറഞ്ഞ നബീലും സിപിഎം ഉന്നത നേതാവിന്‍റെ മകനും പാർട്ണർമാർ ആയിരുന്ന ഒരു ഐടി കമ്പനി ദുബായിൽ ഉണ്ടായിരുന്നു . രണ്ടും മൂന്നും റോൾസ് റോയ്‌സ് കാറുകളുമായി ഒരു ഞെരുന്തു ചെറുക്കൻ ദുബായിൽ വിലസുമ്പോൾ അറബികൾ വരെ അന്തം വിട്ടു നോക്കി നിന്നിട്ടുണ്ട് .

വ്യാജ ഒപ്പിന്റെ പേരിൽ രണ്ടുവർഷം ജയിലിൽ ഇട്ടു നാടുകടത്തപ്പെട്ട നബീൽ നേപ്പാൾ മാർഗ്ഗമാണ് ബംഗളൂരിൽ എത്തിയത് . ജാമ്യത്തിൽ ഇറങ്ങിയ നബീൽ ഉടനെ കോൺസുലേറ്റുമായി ബന്ധപ്പെട്ട ആളുകളുമായി കൂടിക്കാഴച്ചകൾ നടത്തിയത് ബുർജ് ഖലീഫയിലെ അര്മാണി സിഗർ ലോഞ്ചിൽ വെച്ചായിരുന്നു നേതാവിന്‍റെ മകന്റെ ഡിഎൻഎ വിവാദം കത്തിനിൽക്കുന്നത് . ഉടനെ ഡിപ്ലോമാറ്റ് വഴി തുറക്കുവാനായി ഉദ്യോഗസ്ഥ ഉപദേശക ബന്ധങ്ങൾ ഉപയോഗിക്കുകയായിരുന്നു .

പെണ്ണുങ്ങൾ കളത്തിൽ നിറഞ്ഞു നിന്നിരുന്ന കളികളാണ് നാം കാണുന്നത് . ഭരണവും അധികാരവും ഭർത്താവും അധിക കാലം ഉണ്ടാകില്ലെന്ന് ഇവർക്കൊക്കെ നല്ല ബോധ്യം ഉണ്ടായിരുന്നു. ഭരണം കിട്ടിയപ്പോള്‍ തന്നെ ഭരണ നായകന്‍ പാര്‍ട്ടി സുഹൃത്തിന്‍റെ മക്കളെ വിളിപ്പിച്ചു , എന്നിട്ട് പറഞ്ഞു ” ആവശ്യമില്ലാത്ത കുഴപ്പങ്ങളിൽ പോയി ചാടി അങ്കിൾ അങ്കിൾ രക്ഷിക്കണമേ എന്നും പറഞ്ഞു എന്നെ മേലാൽ വിളിച്ചേക്കരുത് , ഞാൻ പിടിച്ചു അകത്തിടും ” . അതുകൊണ്ടാണ് ഇതിൽ മുഖ്യന്‍റെ ഉദ്ദേശ ശുദ്ധി മനസിലാകുന്നത് . സ്വപ്ന എന്ന ‘പത്താം ക്ലാസ് ഡിപ്ലോമാറ്റുകാരി ” യെ ഇതിലേക്ക് വലിച്ചിഴച്ചത് ഏതോ ഉന്നതയാണത്രെ !

*ആരൊക്ക അകത്താകും ആരൊക്കെ കളികാണും?

സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകളും ബന്ധങ്ങളും കൂട്ട് പിണഞ്ഞു കിടക്കുമ്പോൾ ഇവിടെ ആരൊക്ക അകത്താകും ആരൊക്കെ കളികാണും എന്നൊന്നും പറയുവാനാകാത്ത അവസ്ഥകളാണ് . സ്വപ്ന സുരേഷിനെ മുക്കിയത് ആരാണ് ? കോവിഡിന്റെ കാലത്ത് റോഡുകളും നിരത്തുകളും പോലീസിന്റെ നിരീക്ഷണത്തിൽ ഇരിക്കുമ്പോൾ സ്വപ്ന എങ്ങനെ തലസ്ഥാനം കടന്നു ?

ട്രിപ്പിൾ ലോക്ക് ഡൌൺ സമയത്ത് ഇവർക്ക് രക്ഷപ്പെടുവാൻ വഴിയൊരുക്കിയത് ആരാണ് ? കൊച്ചിയിലെയോ തലസ്ഥാനത്തെയോ ട്രേഡ് യൂണിയൻ നേതാക്കൾ ഇവരെ ഒളിച്ചു കടത്തുവാൻ സഹായിച്ചു എന്ന് പറയുന്നത് ശരിയാണോ ? . കേരളത്തിലെ പല വിഷയങ്ങളിലും പ്രതികളെ സഹായിച്ചതും അവർക്കുവേണ്ടതായ ഒത്താശകൾ നൽകിയതും ഭരണക്കാരുടെ ഉറ്റവര്‍ തന്നെ ആണെന്നത് ഒഴിച്ചുകൂട്ടുവാനാകാത്ത സത്യങ്ങളാണ് .

വില്ലന്മാർ ആദ്യം സ്വാധീനിക്കുന്നത് ഇവരെയാണ് . കല്യാണങ്ങളിലും പാർട്ടികളും വെച്ചുണ്ടാക്കുന്ന സൗഹൃദങ്ങൾ പിന്നീട് സമ്മാനങ്ങളായും ഡിന്നർ പാർട്ടികളായും ഒക്കെ പരിണമിക്കുമ്പോൾ ഇവർ അറിയാതെ അവരുടെ കുരുക്കുകളിൽ വീഴുകയാണ് .

ശരിക്കും പറഞ്ഞാൽ പാവപ്പെട്ടവന്റെ കൂടെ നിൽക്കേണ്ട പാർട്ടിക്കാരുടെ വീട്ടുകാരാണ് പണക്കാരെ വാർത്തെടുക്കുവാൻ ഇങ്ങനെയൊക്കെ കള്ളക്കടത്തുകൾക്കും കള്ളക്കളികൾക്കും കൂട്ടുനിൽക്കുന്നത് . കണ്ണൂരിലെയും തലശ്ശേരിയിലെയും പാവപ്പെട്ട വീടുകളിൽ ജനിച്ചുവളർന്ന് അപ്രതീക്ഷിതമായി മന്ത്രിഭാര്യയും മന്ത്രിമക്കളും ഒക്കെ ആകുമ്പോൾ തലസ്ഥാനത്തെ ആഡംബരങ്ങൾ കണ്ടു കണ്ണ് മഞ്ഞളിക്കുമ്പോൾ മഞ്ഞലോഹത്തിനോട് സ്നേഹം തോന്നുന്നതൊക്കെ സ്വാഭാവികം .

ഇന്നിപ്പോൾ അപ്രതീക്ഷിത കല്യാണങ്ങളും , ചില നിശ്ചയങ്ങൾ കല്യാണമാകുന്നതും , അതുപോലെയുള്ള വേർപെടുത്തലുകളും , ഡിഎൻഎ ടെസ്റ്റുകളും ഒന്നും കണ്ടില്ലെന്ന് നടിക്കുവാൻ ആകുന്നില്ല .

കാരണം ബംഗളൂരിലെ ഇപ്പോഴത്തെ കൂട്ടുകെട്ട് ഏറെ വർഷങ്ങളായുള്ള കള്ളക്കടത്തുകളുടെ കൂട്ടുകെട്ടാണ് . ഇതിൽ ദാവൂദോ , ചോട്ടാ രാജനോ ഒന്നുമല്ല . ഇതിൽ ചോട്ടാ നബീലും ചോട്ടാ സെക്രറ്ററിയും ഒക്കെ തലപ്പത്ത് ഇരുന്ന് വിലസുമ്പോൾ ബംഗളൂരിലെ ഡാൻസുകാരികൾ ഹാപ്പിയാണ്.

കാരണം രണ്ടുപേർക്കും പണം വേണ്ടത് ഇതിനൊക്കെ തന്നെയാണ് . പിന്നെ ഡിഎൻഎ ടെസ്റ്റ് വിഷയവും അതിനുമുൻപ് അറബി അന്വേഷിച്ചു വന്നപ്പോഴും വന്നപ്പോൾ പാർട്ടി സെക്രട്ടറിയായ അച്ഛൻ പറഞ്ഞത്രേ ” നിങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങൾ നിങ്ങൾ തന്നെ തീർക്കണമെന്ന് ” .

കേരളത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുന്ന രീതിയിൽ ഈ കള്ളക്കടത്തുകാർ ഇങ്ങനെയൊക്കെ കളിക്കുമ്പോൾ നാട്ടിലുള്ള കുറെയൊക്കെ സാധാരണക്കാർ ഒന്നടങ്കം വിശ്വസിക്കുന്നത് ഗൾഫിലും വിദേശങ്ങളിലും ജോലി ചെയ്യുന്നവർ മൊത്തം ഈ സ്വര്ണക്കടത്തുകൊണ്ടാണ് പണം സമ്പാദിക്കുന്നത് എന്നതാണ് .

അതുകൊണ്ടൊക്കെ തന്നെയാണ് ഒരു നബീലും ഫയാസും ഒക്കെ കാരണം പാവപ്പെട്ട പ്രവാസിയെ തിരിച്ചുകൊണ്ടുവരുന്നതിൽ നാട്ടുകാരിൽ ചിലരൊക്കെ എതിർക്കുന്നതും . ഗൾഫിലും അമേരിക്കയിലും ജോലി ചെയ്യുന്നവർ ചോര നീരാക്കി തന്നെയാണ് നാട്ടിൽ സൗകര്യങ്ങൾ ഉണ്ടാക്കുന്നത് . പക്ഷെ ഇങ്ങനെയുള്ള കീടങ്ങൾ ഇനിയും വളരുവാൻ അനുവദിക്കുവാൻ പാടില്ല . അതിന് പൊതുജനം ജാഗ്രത പാലിക്കണം .

ഭരിക്കുന്നവർ വളരെയധികം പണം ചെലവിട്ടാണ് ആ കസേരകളിൽ എത്തിപ്പെടുന്നത് . അതിലേക്കായി കച്ചവടക്കാരെ വേണം , മാധ്യമ പ്രവർത്തകരെ വേണം , സിനിമാക്കാരെ വേണം , സോഷ്യൽ മീഡിയക്കാരെ വേണം . പിന്നെ കള്ളു കച്ചവടക്കാരെ വേണം , കള്ളക്കടത്തുകാരെ വേണം .

അതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പുകളിൽ വാരിക്കോരി ചിലവാക്കുന്നത് . അപ്പോൾ പിന്നെ ഒരു മുഖ്യമന്ത്രിക്ക് പലതും കണ്ണടക്കേണ്ടി വരും .

വലിയ തലപ്പത്തിരിക്കുന്നവരൊക്കെ പത്രസമ്മേളനത്തിൽ പുലികളായി കാണിക്കുമെങ്കിലും വീട്ടിൽ പൂച്ചകളായിരിക്കും. മകളുടെ ഭീഷണിക്കും ഭാര്യയുടെ ഭീഷണിക്കും ഒക്കെ വഴങ്ങേണ്ടിവരും . അതിന്നിടക്കായിരിക്കും ഒരു സ്വപ്നയുടെ വരവ് . അതിലും ഭാര്യമാർ ഭർത്താവിനെ വെറുതെ വിടണമെന്നില്ല .

മക്കളും പലതും അറിയുന്നുണ്ടാകും , വലുതാകുമ്പോൾ അവരും അവരുടെ സ്വന്തം അച്ചന്മാരെ ഭീഷണിപ്പെടുത്തിക്കൂടെന്നില്ല . അതിന്നായി രാജ്യദ്രോഹക്കുറ്റം വരെ ചെയ്തുകൂടെന്നില്ല . ഇപ്പോൾ ഇതൊക്കെ പിടിക്കപ്പെട്ടു , പിടിക്കപ്പെടാതെ എന്തൊക്കെ നടന്നിട്ടുണ്ടാകാം ..

രാവിലെ മുഴുവൻ വാർത്തകൾ കേട്ട് മനസ്സ് മരവിച്ചപ്പോൾ ചുമ്മാ സുചിത്രയുടെ ആ വീഡിയോ ഒന്നുകൂടി കണ്ടു , കണ്ണ് നിറഞ്ഞു !!!

ഇനിയും നശിക്കാത്ത നന്മകൾ മാത്രം മോഹിച്ചുകൊണ്ട് ….

ഉത്ഘാടനങ്ങൾ നടത്തുമ്പോൾ പുറത്തുതട്ടരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ശ്രീരാമ ദാസനും
ആരൊക്കെ സ്വർണ്ണം കൊണ്ടുവന്നാലും പിടിക്കുമെന്നുറപ്പിച്ചുകൊണ്ടു ശ്രീരാമ വിജയനും

×