Advertisment

2020 വിടവാങ്ങുമ്പോള്‍ നമ്മള്‍ കാണുന്നത് മനുഷ്യത്വമില്ലായ്മയ്ക്കെതിരെയുള്ള മറ്റൊരു വിരല്‍ ചൂണ്ടല്‍ കൂടി ! തലസ്ഥാനത്ത് 22 കാരി മേയറായപ്പോള്‍ 17 കാരന്‍ അവന്‍റെ അച്ഛനെ അടക്കാന്‍ ശവക്കുഴി തോണ്ടുകയായിരുന്നു… യുപിയെ കടത്തിവെട്ടുകയാണോ കേരളം - ദാസനും വിജയനും !!

New Update

publive-image

Advertisment

അങ്ങനെ മറ്റൊരു വിരൽചൂണ്ടൽ കൂടി നമ്മൾ കണ്ടു !!! മനുഷ്യത്വം ഇവിടെ മരിച്ചുവീണിരിക്കുന്നു !!!!

ഒരു സാധാരണ കഠിന ഹൃദയമുള്ളവന് വരെ താങ്ങാവുന്നതിൽ ഏറെ ദുഃഖങ്ങൾ കടിച്ചമർത്തി ആ രണ്ടു പയ്യന്മാർ സ്വന്തം പിതാവിന്റെ അന്ത്യ വിശ്രമത്തിനായി കുഴിമാടം വെട്ടുമ്പോൾ ഒരു ഭാഗത്ത് കേരള പോലീസിന്റെ ഭീഷണിയും മറുഭാഗത്ത് സ്വന്തം അമ്മയുടെ വേർപാടിന്റെ വാർത്തയും

മോഹൻലാൽ സിബിമലയിൽ ലോഹിതദാസ് ടീമിന്റെ ഭരതം എന്ന സിനിമയിൽ വരെ അനുഭവിക്കാത്ത ആ ദുഃഖം കണ്ടപ്പോൾ ഉത്തർപ്രദേശിലെ ആ കുടുംബത്തെ ഓർത്തുപോയി .

സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ട് ഭർത്താവും മകളും കൂടി കിലോമീറ്ററുകൾ നടന്നു നീങ്ങിയ ആ ചിത്രം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.

എന്തുപറ്റി ദൈവങ്ങളുടെ സ്വന്തം നാടിന് , എന്തുപറ്റി ഈ ദൈവങ്ങളുടെ നാട്ടിലെ നാട്ടുകാർക്ക് . മ്യാന്മറിനേക്കാൾ , ഉത്തർപ്രദേശിനേക്കാൾ വിദ്വേഷം ഇന്നിപ്പോൾ നമ്മുടെ നാട്ടിൽ തന്നെയാണ് എന്നാരെങ്കിലും പറഞ്ഞാൽ... ?

സ്വന്തം അയൽക്കാർ തീ കൊളുത്തി ആത്മഹത്യ ചെയ്തിട്ടും അവരുടെ മക്കൾ മാതാപിതാക്കൾക്കായി കുഴിമാടം വെട്ടുമ്പോളും കേസുമായി മുന്നോട്ട് പോകുന്ന അയൽക്കാരി സ്ത്രീയും അവർക്ക് ഓശാന പാടുന്ന ഉദ്യോഗസ്ഥരും.

എന്താണ് ഇവിടെ സംഭവിക്കുന്നത് ? എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് . ഈ വർഷവും നമ്മിലൂടെ കടന്നുപോകുമ്പോൾ ബാക്കിയാകുന്നത് കുറെ മനുഷ്യത്വമില്ലായ്മകളുടെ കഥകളാണ്.

മരണവും ചോരയും കൊലപാതകങ്ങളും കൊണ്ട് കവിത രചിക്കുന്നവരുടെ ഒരു നാടായി കേരളം മാറുമ്പോൾ മറുഭാഗത്ത് ഈ കുട്ടികളെ സഹായിക്കുവാൻ ഓരോരുത്തരും പരസ്പരം മത്സരിക്കുകയാണ്.

സകലമാന നന്മമരങ്ങളും രാഷ്ട്രീയക്കാരും ഭരണക്കാരും പലവിധ ഓഫറുകളുമായി മുന്നിൽ നിൽക്കുമ്പോഴും അവർക്കാർക്കും ആ മരിച്ചുപോയവരെ തിരിച്ചുകൊടുക്കുവാനുള്ള അത്ഭുത സിദ്ധിയൊന്നും ഇല്ല എന്നുള്ളത് ആ പാവം പയ്യന്മാർക്ക് അറിയില്ലല്ലോ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പൊക്കെ മുന്നിൽ കണ്ടുകൊണ്ടാകാം രാഷ്ട്രീയക്കാർ ഇവരുടെ പിന്നാലെ കൂടിയിരിക്കുന്നത് . അല്ലാതെ മനുഷ്യത്വം എന്നതിന് ഇവിടെ പ്രസക്തിയില്ല.

അയ്യപ്പനും കോശിയിലെയും പോലെ നിസ്സാര കാര്യങ്ങൾക്ക് ശേഷം ഉണ്ടാകുന്ന വാശിയും മത്സരവും ഒട്ടനവധി കുടുംബജീവിതങ്ങൾ തകർത്തെറിയപ്പെട്ടിട്ടുണ്ട്.

എന്നാലും പഠിക്കാത്ത നമ്മുടെ ആളുകൾ പിന്നെയും പിന്നെയും പ്രശ്നങ്ങളിൽ നിന്നും പ്രശ്ങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഏറ്റവും രസകരമായ സംഭവം, ഇത്രേം വലിയ ഒരു സംഭവം കേരളത്തിൽ നടന്നിട്ടും പ്രതികരിക്കുവാൻ ഒരു സാംസ്കാരിക നായകന്മാരും നായികമാരും മനുഷ്യാവകാശ കമ്മീഷനുകളും ബാലാവകാശ കമ്മീഷനുകളും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും വന്നില്ല എന്നതാണ് നാണിപ്പിക്കുന്ന കാര്യം. ഇവർക്കൊക്കെ എലിവിഷം കഴിച്ചു തൂങ്ങി ചത്തുകൂടെ ?

അഞ്ചോളം വർഷങ്ങൾ പ്രണയിച്ചു കല്യാണം കഴിച്ച പാലക്കാട്ടെ നവദമ്പതികളിൽ ഭർത്താവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് ദുരഭിമാന കൊല ചെയ്തപ്പോൾ അവിടെ വില്ലനായത് കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന മുത്തച്ഛനാണ്.

ഒരാൾ അവിടെ മരിച്ചു വീണപ്പോൾ നഷ്ടപെട്ടത് ഒരുപാടാണ്. മൂന്നു പേർ ജയിലിൽ പോകുന്നു . മകൾ വിധവയാകുന്നു. പലർക്കും പലതും നഷ്ടപ്പെടുന്നു.

കേരളത്തിൽ ഇന്ന് നടമാടുന്ന വർഗീയ വംശീയ ജാതീയ ചേരിതിരിവുകളുടെ ആകെ തുകയാണ് ഈ കൊലപാതകങ്ങൾ . ഇവിടെ അരങ്ങേറുന്നത് ദൈവത്തിന്റെ ശിക്ഷകളാണ്. നാട് ഭരിക്കുന്നവർ കാണിച്ചുകൂട്ടുന്ന പോക്രിത്തരങ്ങൾക്കുള്ള ശിക്ഷ.

ഇക്കഴിഞ്ഞയാഴ്ച കാസർഗോട്ട് ഒരു ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ടു . അതിന് മുൻപ് വെഞ്ഞാറമ്മൂട്ടിൽ രണ്ടുപേർ മരിച്ചുവീണു, കായംകുളത്തും ഒരു ചെറുപ്പക്കാരൻ രക്തസാക്ഷിയായി. എല്ലാവരും ഒരു മത വിഭാഗത്തിൽ പെട്ടവർ, എന്ന് പറഞ്ഞാൽ മുസ്ലിം വിഭാഗം. അതിനു മുൻപ് എല്ലാ രാഷ്ട്രീയ മരണങ്ങളും ഈഴവ വിഭാഗത്തിൽ പെട്ടവരായിരുന്നു.

അപ്പോൾ എന്തുകൊണ്ട് ഇങ്ങനെ ഓരോരോ മത വിഭാഗത്തിൽ പെട്ടവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു എന്നത് ചിന്തിച്ചുനോക്കിയാൽ വോട്ട് ബാങ്ക് രാഷ്ട്രീയം അവിടെ പ്രതിഫലിക്കുന്നു.

ഓരോരോ കൊലപാതകങ്ങൾക്ക് പിന്നിലും വ്യക്തമായ അജണ്ടകൾ കാണുന്നു.

ഇക്കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ നടന്ന മിക്ക കൊലപാതകങ്ങളിലും പൊതുവായി കാണുവാൻ കഴിയുന്നത് ഒട്ടുമിക്കതും അവിഹിത ബന്ധങ്ങൾ നടക്കുന്നിടത്താണ്.

കൊലപാതകത്തിന് ശേഷം ചില രാഷ്ട്രീയ കക്ഷികൾ അതൊക്കെ മറച്ചുവെച്ചുകൊണ്ട് സന്ദേശം സിനിമയിൽ കാണിച്ചതുപോലെ മൃതദേഹത്തെ ഏറ്റെടുക്കുകയാണ്.

തൃശൂരിലെ പെരിഞ്ഞനത്തു നടന്ന കൊലക്ക് ശേഷം കമ്മ്യുണിസ്റ്റ് പാർട്ടിക്കാർക്ക് ആഭാഗത്തേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ് വീട്ടമ്മമാർ.

കേരളത്തിൽ നടക്കുന്ന ഏതൊക്കെ കൊലപാതകങ്ങൾ എടുത്താലും ഒരുഭാഗത്ത് മാർക്സിസ്റ്റ് പാർട്ടിയും മറുഭാഗത്ത് മറ്റുള്ള പാർട്ടിക്കാരുമാണ്. അതിന്റെ അർത്ഥം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കാം.

ഇത്രയേറെ കൊലപാതകങ്ങളും അഴിമതികളും സ്വർണ്ണക്കടത്തും മയക്കുമരുന്ന് വ്യപാരവും അതുപോലെയുള്ള കടുംവെട്ടുകൾ ഒക്കെ നടന്നിട്ടും ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കമ്മ്യുണിസ്റ്റ് പാർട്ടി കുലുങ്ങിയില്ല എന്നത് കാണുമ്പോൾ ഒരു കാര്യം മനസ്സിലാക്കാതെ വയ്യ.

ജനങ്ങൾ എല്ലാം ഇഷ്ടപ്പെടുന്നു എന്നർത്ഥം. ജനങ്ങളുടെ സ്വഭാവ രീതികളും ജീവിതരീതികളും അവരറിയാതെ തന്നെ മാറ്റി മറിക്കപ്പെട്ടിരിക്കുന്നു.

എല്ലാവരും ഇന്നിപ്പോൾ പണത്തിന്റെയും അഹങ്കാരത്തിന്റെയും പിന്നാലെയുള്ള ഓട്ടത്തിലാണ്. എല്ലാവർക്കും എന്ത് വിധേനയും പണം വേണം. അതിന്നായി അവർ ആർക്കും വോട്ട് ചെയ്യും. അതിൽ വർഗീയമുണ്ട് വംശീയമുണ്ട്, ജാതിയുണ്ട്, പണാധിക്യമുണ്ട്.

publive-image

ഇരുപത്തിയൊന്ന് വയസുകാരിയെ മേയറാക്കുമ്പോഴും നമ്മൾ ചിലതൊക്കെ ഓർമ്മപ്പെടുത്തട്ടെ, ഒറ്റപ്പാലത്തെ ശിവരാമനും കണ്ണൂരിലെ അത്ഭുതക്കുട്ടി എന്ന അബ്ദുല്ല കുട്ടിയും, ആലപ്പുഴയിലെ ടിജെ ആഞ്ചലോസും കെഎസ് മനോജും പിന്നെ സിന്ധുജോയി അങ്ങനെയങ്ങനെ പലവിധ ചാവേറുകളെ ഇറക്കിയ പാർട്ടി ഒരു പ്രത്യേക സമയം കഴിഞ്ഞാൽ അവരെയൊക്കെ കറിവേപ്പിലയാക്കിയ അവസ്ഥകൾ കേരളീയർ കണ്ടതാണ്.

തിരഞ്ഞെടുപ്പുകൾ ജയിച്ചുകയറുവാൻ അഭയകേസിലെ ഫാദർ കോട്ടൂരാനെ വരെ പിന്താങ്ങുന്ന പാർട്ടിയുടെ ഇന്നത്തെ കളികൾ കേരളത്തിനെ ഏറെ അപകടകരമായ അവസ്ഥയിലേക്കാണ് നയിക്കുന്നത്.

ഓരോ ഗ്രാമങ്ങളിലെയും ഗുണ്ടകളും സ്വര്ണക്കടത്തുകാരും മുഖ്യധാരാ രാഷ്ട്രീയക്കാരായി മാറുമ്പോൾ ഇവിടെ നീതിപീഠങ്ങൾ വരെ വ്യഭിചരിക്കപ്പെടുന്നു.

യൂറോപ്പ്യൻ രാജ്യങ്ങളെയും വടക്കേ ഇന്ത്യയെയും ഒക്കെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാഫിയ സംസ്കാരം കേരളത്തിന്റെ തെരുവുകളിൽ പിടിമുറുക്കുന്നു. അഭയാകേസ് പോലെ നീണ്ട 28 വർഷങ്ങൾ കാത്തിരിക്കേണ്ടിവരുന്നു ഓരോരോ വിധികളും.

എല്ലാം കേരളത്തിന്റെ വിധി !!!

ആ കാലം വന്നു: ''കൊല്ലപ്പെട്ടവന് അവൻ എന്തിനാണോ കൊല്ലപ്പെട്ടതെന്ന് അറിയാത്ത കാലം, കൊന്നവന് അറിയില്ല താൻ എന്തിനാണോ കൊന്നതെന്ന് അറിയാത്ത കാലം''

കേരളത്തിലെ പ്രകൃതിയിൽ വരെ ഇതൊക്കെ കണ്ടുതുടങ്ങി, കമ്മ്യുണിസ്റ്റ് പച്ചകൾക്ക് പകരമായി അനാവശ്യ കളകൾ പറമ്പുകൾ നിറയുന്നു, ആഫ്രിക്കൻ പായലുകൾ ജലാശയങ്ങളെ വിഴുങ്ങുന്നു !!!

ചിന്തിക്കേണ്ടിയിരിക്കുന്നു നാം,

ഏറെ ദുഖത്തോടെ വിരൽ ചൂണ്ടിക്കൊണ്ട് ദാസനും, കുഴിമാടം കിളച്ചുകൊണ്ട് വിജയനും

 

 

dasanum vijayanum
Advertisment