യുഡിഎഫ് മേല്‍നോട്ടക്കാരനെ മുട്ടുകുത്തിക്കുവാൻ സോളാർ പാവാട അണിയുന്നവർ ഇനി ശശി തരൂരിനെയും ലക്‌ഷ്യം വെക്കുമോ ? ആത്മവിശ്വാസം നഷ്ടപ്പെടുമ്പോള്‍ പാവടവള്ളിയില്‍ പിടിച്ചുകയറാന്‍ ശ്രമം നടത്തുമ്പോള്‍ ? ഇരട്ട ചങ്കൊക്കെ എവിടെപ്പോയി ? ദാസനും വിജയനും എഴുതുന്ന കുറിപ്പ് …

ദാസനും വിജയനും
Monday, January 25, 2021

കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഒരു മഹാമനസ്കനും ആദർശധീരനും രണ്ടുമൂന്നു ചങ്കുള്ള ധൈര്യശാലിയും എന്നൊക്കെ കരുതിയിരിക്കുന്ന ഒരു കാലമായിരുന്നു ഈയൊരു കൊല്ലം.

എത്രവലിയ കള്ളക്കടത്തുകേസ് വന്നിട്ടും ലാവലിൻ പോലത്തെ കേസുകൾ വന്നിട്ടും.. ലൈഫ് മിഷൻ അഴിമതിക്കഥകൾ പുറത്തുവന്നിട്ടും.. സ്വന്തം വലംകയ്യും ഇടംകയ്യും ജയിലിൽ അകപ്പെട്ടിട്ടും.. സ്വന്തം സന്തത സഹചാരിയുടെ മകനെ മയക്കുമരുന്ന് കേസിൽ ജയിലിൽ പിടിച്ചു ഇട്ടിട്ടും.. ഒരു കുലുക്കവുമില്ലാതെ കോവിഡ് കണക്കുകൾ അവതരിപ്പിച്ചുകൊണ്ടിരുന്ന താങ്കളെ മലയാളികൾ ഒന്നടങ്കം വിശ്വസിച്ചതിനാലാകണം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തല കുമ്പിടുവാൻ സമ്മതിക്കാതെ ജയിപ്പിച്ചുവിട്ടത്.

എന്നിട്ടും ഇത്രയൊക്കെ പേരുമോശം വരുത്തിയിട്ടും ഒരു കൂട്ടം ജനങ്ങൾ താങ്കളെ പൊന്നുപോലെ കൊണ്ടുനടക്കുന്നതിനിടയിൽ സോളാർ കേസുമായി താങ്കൾ മുന്നോട്ട് പോകുന്നത് താങ്കളുടെ വ്യക്തിത്വത്തിന്റെ യഥാർത്ഥ രൂപം വെളിയിൽ വന്നപ്പോഴാണ്.

താങ്കൾക്ക് ഒരു ചുക്കിനും ചുണ്ണാമ്പിനും ചങ്കൂറ്റമില്ല എന്നാരെങ്കിലും പറഞ്ഞാൽ അത് സമ്മതിക്കേണ്ടതായി വന്നിരിക്കുന്നു. താങ്കൾ കേരളത്തിന്റെ നവോത്ഥാനം പുളുത്തും എന്നൊക്കെ പറയുന്നതിൽ യാതൊരു ആത്മാർത്ഥതയും ഇല്ല എന്നുള്ളതിന്റെ ഒരേയൊരു തെളിവാണ് മലയാളി സ്ത്രീത്വത്തെ അവഹേളിച്ചു നടക്കുന്ന ഒരാള്‍ക്കുവേണ്ടിയുള്ള സിബിഐ കളികൾ. നാണമില്ലേ സഖാവെ ഈ വക ചീഞ്ഞ കളികൾക്ക് പിന്നാലെ പോകുവാൻ ?

വഴിയല്ല പ്രധാനം, ലക്ഷ്യമാണ് എന്നൊക്കെ എല്ലാവർക്കും അറിയാം. ഒന്നോർക്കുമ്പോൾ ഇപ്പോൾ സോളാർ കൊണ്ടുവന്നത് കേരളത്തിന് നന്നായി എന്ന് വേണമെങ്കിൽ കരുതാം. കാരണം അല്ലെങ്കിൽ ഈ തിരഞ്ഞെടുപ്പ് ജയിക്കുവാൻ താങ്കളും താങ്കളുടെ പാർട്ടിയുടെ സെക്രട്ടറിയും ചാനലിലെ വക്താക്കളും വർഗീയത മാത്രം കുത്തിനിറച്ചുകൊണ്ട് കേരളത്തെ നശിപ്പിച്ചേനെ.

ഇതിപ്പോൾ താങ്കളെ ഇഷ്ടപ്പെടുന്ന മാപ്പിള സഹാക്കളും പോരാളി ഷാജിമാരും ഇനി സോളാർ ‘ഇര’യുടെ കഥകള്‍ ഓരോന്നായി തപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുവാൻ മത്‌സരിച്ചേനെ.

കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന നിലക്ക് താങ്കൾക്ക് അറിയാമല്ലോ ശരിക്കും സോളാർ കേസ് എന്താണ് എന്നുള്ളത്. ഇല്ലെങ്കിലും നാട്ടുകാര്‍ക്ക് മുഴുവനും അക്കഥകള്‍ അറിയാം.

ആർക്കാണ് അതിൽ പണം നഷ്ടപ്പെട്ടത് എന്നതും അറിയാം. കുറെ ഞരമ്പുരോഗികളായ മധ്യവയസ്കരായ വേദനിക്കുന്ന കോടീശ്വരന്മാർക്ക് പണം നഷ്ടപ്പെട്ടു എന്നല്ലാതെ സർക്കാരിനോ ഖജനാവിനോ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ക്യാൻസർ രോഗിയായ ഭാര്യയുള്ള ഒരാൾ അതും അന്നത്തെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗം രാത്രികാലത്ത് എന്തിനോ ഈ സോളാർ ഇരയെ വിളിച്ചു എന്നല്ലാതെ വേറെ പീഡനങ്ങൾ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല.

അതിന്‍റെ യാദാര്‍ഥ്യങ്ങള്‍ ഇനി അന്വേഷണ സംഘം തെളിയിക്കട്ടെ, എന്തൊക്കെയോ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി ഇര തന്നെ ചാനലുകളില്‍ പറഞ്ഞിട്ടുള്ളത് ഉള്‍പ്പെടെ.

ടിപി വധക്കേസ് കൊമ്പൻ സ്രാവുകളിൽ എത്തിച്ചേരാതിരിക്കുവാൻ സെക്രട്ടറിയേറ്റ് പരിസരം ഒന്നടങ്കം ഈ സോളാറിന്റെയും ബാർകോഴയുടെയും തൂറി മെഴുകിയുണ്ടാക്കിയ സമരത്തിന്റെ ഒടുവിൽ എല്ലാവരും ചേർന്നുള്ള കോമ്പ്രമൈസ് കളികൾക്കൊടുവിൽ താങ്കൾ സമരം പിൻവലിക്കുകയും പിന്നീട് താങ്കളുടെ പാർട്ടിയുടെ ഇപ്പോഴത്തെ സെക്രട്ടറി ആ സമരത്തെ അപലപിക്കുകയും ചെയ്തത് കേരളത്തിലാണ്ഇതൊക്കെ ജനം മറന്നു എന്ന് കരുതി തലമറന്നു എണ്ണ തേക്കരുത് സഖാവെ.

ട്രംപിന്റെ ഗതിയൊക്കെ ഇടക്ക് കാണുന്നതും ഓർക്കുന്നതും നന്ന്.കോവിഡും പ്രളയവുമൊക്കെ താങ്കളെ കുറെ അധികം സഹായിച്ചിട്ടുണ്ട്.

ഇത്രേം മോശമായ ഒരു ഭരണത്തെ കോവിഡ് കൊണ്ടും പ്രളയം കൊണ്ടും അതിന്റെ പേരിൽ വാങ്ങിക്കൂട്ടുന്ന അവാർഡുകൾ കൊണ്ടും മുഖചിത്രങ്ങൾ കൊണ്ടും കിറ്റുകൾ കൊണ്ടും പെൻഷനുകൾ കൊണ്ടും മറക്കാം അല്ലെങ്കിൽ മറയ്ക്കാം എന്ന് കരുതുന്നത് ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിക്കേണ്ടി വരും.

ഇക്കഴിഞ്ഞ സോളാർ കാലഘട്ടത്തിൽ ചിലരൊക്കെ ചില മാധ്യമ മുതലാളിമാരെയും മാധ്യമ ഉപദേശകന്മാരെയും സമീപിച്ചിരുന്നു. സോളാർ കേസിനെ കൂടുതൽ കത്തിച്ചുകൊണ്ട് കൂടെയുള്ളവരുടെ ഇമേജിനെ ഇല്ലാതാക്കുവാൻ. പക്ഷെ അവർക്കിപ്പോൾ ആ ചാനലുകാരുടെ പേരുകൾ സ്വർണ്ണക്കടത്തിലോ അതുപോലെയുള്ള കോടതി അലക്ഷ്യ വിധികളിലോ മിണ്ടുവാനാകുന്നില്ല.

കോടതി വിധി വന്നിട്ടും അത് നടപ്പിലാക്കാതെ അല്ലെങ്കിൽ നടപ്പിലാക്കുവാൻ സാധിക്കാതെ ഇപ്പോഴും ചാനലുകളിൽ കയറിയിരുന്ന് വീമ്പിളക്കുന്നവരെ വെല്ലുവിളിക്കുവാൻ ഇവർക്കൊന്നും ആകുന്നില്ല.

അതിപ്പോൾ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നും ചെയ്യുവാൻ സാധിക്കാതെ വരുന്നത് ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാരസ്മരണ എന്നൊക്കെ വേണം കരുതുവാൻ ! അതുപോലെ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ചോരുന്നത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പോളിറ്റ് ബ്യുറോ കുടുംബം ഒന്നടങ്കം കാലുമാറുവാൻ ഡൽഹിയിൽ വിലപേശൽ നടത്തിക്കൊണ്ടിരിക്കുന്ന കാര്യം നാട്ടിൽ മൊത്തം പാട്ടായി കഴിഞ്ഞിരിക്കുന്നു.

കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല ഒരു ഭരണത്തിന്റെയും ഭരണകർത്താവിന്റെയും നെഞ്ചത്തേക്ക് മാപ്പിള സഖാവിനെ കൊണ്ട് കല്ലെറിയിച്ചപ്പോൾ ആ സഖാവും കരുതിയില്ല ചതി ഒളിഞ്ഞു കിടപ്പുണ്ടെന്ന്. ആ കല്ലെറിഞ്ഞ മാപ്പിള സഖാവിനെ അതേ സഖാക്കൾ റോഡിലിട്ട് വെട്ടിയപ്പോൾ ഒരു കാര്യം വ്യക്തമായി.

ഇവിടെ ആർക്കും ആരോടും ഒരു കൂറും ഇല്ല സ്നേഹവുമില്ല ആത്മാർത്ഥതയുമില്ല. അവർക്കു ജയിച്ചു കയറണം , സ്വർണക്കടത്തു നടത്തിയോ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടോ സ്വന്തം മക്കളെ ഉന്നതങ്ങളിൽ എത്തിക്കണം.

അവരുടെ ജീവിതം സുഗമമാക്കണം. പേരക്കുട്ടികൾ നല്ല സ്‌കൂളുകളിൽ പഠിക്കണം . ചികിത്സ ആവശ്യമായി വരുമ്പോൾ സർക്കാർ ഡോക്ടർമാരെ അവഗണിച്ചുകൊണ്ട് അമേരിക്കക്ക് പറക്കണം . എതിരാളികളെ ഉന്മൂലനം ചെയ്യണം, ഇത്രമാത്രം, അല്ലാതെ വേറൊന്നും വേണ്ടതില്ല !!!

ഇന്നിപ്പോൾ കാണിച്ചുകൂട്ടുന്നത് അഹങ്കാരവും ധാർഷ്ട്യവും തോന്ന്യാസവുമാണെന്ന് സഖാക്കളിൽ നല്ലവർ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷം വരുന്ന ഈ സഖാക്കൾക്കിടയിൽ വർഗീയത കുത്തിനിറച്ചുകൊണ്ട് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അവരുടെ മനസിനെ നശിപ്പിക്കുമ്പോൾ മറ്റൊരു കൂട്ടർ അവാർഡുകളും അറസ്റ്റുകളുമായി മുന്നോട്ട് പോകുകയാണ്.

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനെ മുട്ടുകുത്തിക്കുവാൻ സോളാർ പാവാട അണിയുന്നവർ ശശി തരൂരിനെയും അതുപോലെയുള്ളവരെയും ഇനി ലക്‌ഷ്യം വെക്കാതിരിക്കില്ല.

ബിജെപിയുമായി നേരിട്ടും അല്ലാതെയും എസ്ഡിപിയുമായി രാത്രികാലത്തും സുമാബി കളിക്കുന്നവർ ഇപ്പോൾ അമ്പലം കമ്മറ്റികളിലും പള്ളി കമ്മറ്റികളിലും കയറിക്കൂടിയാണ് വർഗീയത പരത്തുന്നത്.

കൂടാതെ ജയസാധ്യതയുള്ള നേതാക്കന്മാർക്കെതിരെ ആരോപണങ്ങളും വിജിലൻസും ഒക്കെയായി മുന്നോട്ട് നീങ്ങുമ്പോൾ 1977 ഉം 1982 ഉം 1991 ഉം 2001 ഉം 2011 ഉം ഒക്കെ ഓർക്കുന്നത് നല്ലതായിരിക്കും.

ഇത് കേരളമാണ്, ഇവിടെ അങ്ങനെയൊന്നും ആർക്കും ആരെയും കുറെ നാൾ പറ്റിക്കുവാൻ ആകുമെന്ന് കരുതണ്ട. അതിപ്പോൾ ഉപദേശകർ ആയാലും കൺസൾട്ടൻസിക്കാർ ആയാലും, സാക്ഷാൽ പിഡബ്ല്യുഡി ആയാലും.

ഇവിടെ എല്ലാവർക്കും എല്ലാം അറിയാം . ആരാണ് നല്ലത് എന്നും ആരാണ് ചതിയൻ എന്നും . കിറ്റ് കൊടുത്താലും പെൻഷൻ കൊടുത്താലും കുറച്ചൊക്കെ മനസ്സ് മാറ്റാം. പക്ഷെ എല്ലാവരെയും വിലക്ക് വാങ്ങുവാൻ ആകില്ല, തോൽപ്പിക്കുവാനും ആകില്ല !!!

സോളാർ ഇരയുടെ കാര്യം പോലെ ഇത്രയും നാണം കെട്ട പണികൾക്ക് സഖാക്കളെ വിട്ടുകൊടുക്കുന്നതിൽ വിഷമിച്ചുകൊണ്ട് സഖാവ് ദാസനും ഇരട്ടചങ്കിനെ പാവാടവള്ളികളിൽ കൊണ്ടുപോയി കെട്ടരുത് എന്നപേക്ഷിച്ചുകൊണ്ട് സഖാവ് വിജയനും

 

×